റിയാദ്- തുമൈറില്‍ ആത്മഹത്യ ചെയ്ത ബീഹാര്‍ പട്ന സ്വദേശിയുടെ മൃതദേഹം ഖബറടക്കി. പട്ന മൗല നഗര്‍ സ്വദേശി മുഹമ്മദ് ഹൈദര്‍ (37) ന്റെ മൃതദേഹമാണ് തുമൈറില്‍ കബറടക്കിയത്. 45 ദിവസം മുമ്പാണ് ഇദ്ദേഹം മരിച്ചത്. കെഎംസിസി സാമൂഹിക പ്രവര്‍ത്തകരായ വാജിദ്, സൈഫുദ്ദീന് എന്നിവരാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രംഗത്തുണ്ടായിരുന്നത്. ഭാര്യ തബസ്സും ഖാതൂന്‍.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group