മദീന: പ്രവാസ ഭൂമിയിലെ കളിയാവേശത്തിൻ്റെ അലകടലിരുമ്പുന്ന പ്രകാശപൂരിതമായ സെവൻസ് മൈതാനങ്ങളിൽ അതിമിടുക്കോടെ വിസിലൂതി ഫുടുബോൾ പ്രേമികളുടെ മസ്തിഷ്ക്കങ്ങളിലേക്ക് ഡ്രിബളടിച്ച് കയറുകയാണ് കേരളത്തിൽ നിന്നെത്തിയ അഖിലേന്ത്യ സെവൻസിനെ നിയന്ത്രിക്കുന്ന റഫറിമാർ.
മദീന ഇന്ത്യൻ ഫുടുബോൾ അസോഷിയേഷൻ്റെ (മിഫ) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്കായി നാട്ടിൽ നിന്നെത്തിയതാണ് അഖിലെന്ത്യ സെവൻസ് ഫെഡറേഷൻ അംഗങ്ങളായ ശിഹാബുദ്ധീൻ ചേളാരി, ഹബീബ് കോട്ടക്കൽ, മുജീബ് റഹ്മാൻഅരീക്കോട് എന്നിവർ . ഫുടുബോൾ പ്രേമികളുടെ മനം കവർന്ന് കളിക്കളത്തിൽ നിറഞ്ഞ് നിൽക്കുകയാണിവർ.
പരിചയസമ്പന്നതകൊണ്ടും പക്വമായ പെരുമാറ്റം കൊണ്ടും കളി മൈതാനങ്ങളിൽ ഏറ്റവും തീവ്രവും വാശിയേറിയതുമായ പോരാട്ടങ്ങളെ ചുണ്ടിനിടയിലെ വിസിൽ കൊണ്ട് നിയന്ത്രിച്ച് ഒരേ സമയം കളിക്കാരുടെയും കാണികളുടെയും സംഘാടകരുടെയും പ്രിയ്യ പെട്ടവരായി മാറുകയാണ് ഈ റഫറിമാർ.
കേരളത്തിലും പുറത്തുമായി ഒട്ടനേകം സെവൻസ് മൈതാനികളിൽ മത്സര പേരാട്ടങ്ങൾക്ക് വിസിലൂതിയിട്ടുണ്ടെങ്കിലും പ്രവാസ ലോകത്ത് ഇതാദ്യമായാണ് മൂവരും കളി നിയന്ത്രിക്കാനെത്തുന്നത്
കേരളത്തിലെ പോലെ തന്നെ പ്രവാസലോകത്തും കാത്പന്തുകളിയേ സ്നേഹിക്കുന്നവർ ഒട്ടേറെയാണെന്നിവർ പറയുന്നു. സ്വന്തം ഉപജീവനാർഥം മറ്റൊരു രാജ്യത്ത് എത്തുമ്പോഴും ഒട്ടും ആവേശം ചോരാതെ പാതിരാത്രികളിൽ പോലും ഫുടുബോൾ മത്സരങ്ങളെ വീക്ഷിക്കാൻ സ്വന്തം കുടുംബത്തോടൊപ്പം ഒത്തുചേരുന്നവർ ഫുടുബോൾ മത്സരങ്ങൾക്കും കായിക പ്രതിഭകൾക്കും പ്രവാസ ലോകത്ത് വലിയ പ്രോത്സാഹനവും പ്രചോദനവും നൽകുന്നത് ഇത്തരം കാഴ്ച്ചകളിൽ മനസ്സറിഞ്ഞ സന്തോഷമുണ്ടെന്നവർ പറഞ്ഞു.
കളികമ്പക്കാർ ഏറെയുള്ള പ്രവാസ ലോകത്തെ കാത്പന്തുകളി മത്സരങ്ങൾ നാട്ടിലേക്കാളുമധികം തീഷ്ണവും ആവേശകരവുമാകുമ്പോൾ പ്രാദേശികമായ റഫറിമാർ പോരാഴ്മയായി വരികയും പരിചയ സമ്പന്നരായ റഫറിമാരെ നാട്ടിൽ നിന്നെത്തിക്കാൻ സംഘാടകർ നിർബന്ധിതമാവുകയുമാണ്.
പ്രവാസാരംഭം മുതലെ ഒറ്റക്കും കൂട്ടമായും നടത്തിയിരുന്ന ഫുടു ബോൾ മത്സരങ്ങളെ ഒരു ഏകീകൃത സ്വാഭാവത്തിലേക്ക് കൊണ്ട് വന്ന് കളിയാസ്വാദകർക്ക് ഹൃദ്യമായ കാഴ്ച്ചയൊരുക്കുകയാണ് മദീന ഇന്ത്യൻ ഫുടുമ്പോൾ അസോഷിയേഷൻ.
ഏകദേശം ഒരു മാസത്തോളമായി മദീനയിൽ നടന്ന് കൊണ്ടിരിക്കുന്ന മിഫ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിലേക്ക് പ്രവേശിച്ച മത്സരങ്ങൾ കാണാൻ കളി അവസാനിക്കുന്ന പുലർച്ചയോളം കുടുംബത്തോടൊപ്പം കാത്തിരിക്കുകയും പല മത്സരങ്ങളിലും കലാസാംസ്കാരിക പരിപാടികളുടെ അകംമ്പടികളോടെ ആരംഭിക്കുകയും പ്രവാസത്തിലെ ഫുടു ബോൾ മേളകൾ ആഘോഷരാവുകളാക്കി മാറ്റുകയുമാണ് കളി കമ്പക്കാരായ മദീനയിലെ നൂറുകണക്കിനായി വരുന്ന ഫുട്ബോൾ പ്രേമികൾ.