ജിദ്ദ – ഈജിപ്തിലെ ഗര്‍ബിയ ഗവര്‍ണറേറ്റിലെ ഏറ്റവും വലിയ നഗരമായ അല്‍മഹല്ല അല്‍കുബ്‌റയിലെ രണ്ടു മീറ്റര്‍ മാത്രം വീതിയുള്ള 16 നില കെട്ടിടം സന്ദര്‍ശകര്‍ക്കു മാത്രമല്ല, പ്രദേശവാസികള്‍ക്കും വിസ്മയമാകുന്നു. ഈജിപ്തിലെ ഏറ്റവും വിചിത്രമായ കെട്ടിടമവും അല്‍മഹല്ല അല്‍കുബ്‌റ നഗരത്തിലെ അത്ഭുതങ്ങളില്‍ ഒന്നുമാണിത്. കെട്ടിടത്തില്‍ വ്യാപാര സ്ഥാപനങ്ങളും പാര്‍പ്പിട ആവശ്യത്തിനുള്ള ഫ്‌ളാറ്റുകളുമുണ്ട്. ഫ്‌ളാറ്റുകളുടെ വിസ്തൃതി 160 ചതുരശ്രമീറ്റര്‍ വീതമാണ്.
ഈ കെട്ടിടം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ഏറെ ഉയരം കൂടിയ നിരവധി കെട്ടിടങ്ങളുണ്ട്. എന്നാല്‍ ഈ കെട്ടിടം അവയില്‍ നിന്നെല്ലാം വ്യത്യസ്തവും വ്യതിരിക്തവുമാണ്. നഗരവാസികള്‍ ഈ കെട്ടിടത്തെ എല്‍.സി.ഡി ബില്‍ഡിംഗ് എന്നാണ് വിൡക്കുന്നതെന്നും വിചിത്രമായ കെട്ടിടത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടയാള്‍ പറഞ്ഞു.