ദമാം: താനൂർ ഒഴൂർ മണലിപ്പുഴ സ്വദേശി ശിഹാബ് പറപ്പാറ (39 ) ഹൃദയാഘാത്തെ തുടർന്ന് നിര്യാതനായി. ദമാമിലെ ജോലി സ്ഥലത്ത് ഹ്യദയാഘാതം സംഭവിക്കുകയായിരുന്നു. പറപ്പാറ മുഹമ്മദ് കുട്ടി-ഖദീജ ദമ്പതികളുടെ മകനായ ശിഹാബ് ഇപ്പോൾ കല്ലത്താണിയിലാണ് താമസിക്കുന്നത്. ദമാം സെക്കൻഡ് ഇൻഡസ്ട്രിയൽ സിറ്റിയിലെ അൽ ആൻഡലസ് അലുമിനിയം എക്സ്ട്രൂഷൻ & ഫോർമിംഗ് ഫാക്ടറി കമ്പനിയുടെ ഓഫീസിലെ ജീവനക്കാരനാണ്. കഴിഞ്ഞ പത്ത് വർഷമായി ഓഫിസ് ബോയ് ആയി ജോലി ചെയ്ത് വരികയായിരുന്നു. രാവിലെ ഏഴരക്ക് ജോലിക്കിടെ ഹ്യദയാഘാതമുണ്ടായതിന്റെ തുടർന്ന് സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ: റഹീന. മക്കൾ : റിഫാന , ഷിഫാന, ആയിഷ ഹുസ്ന. സഹോദരങ്ങൾ- നൗഷാദ്, സുലൈമാൻ (യു എ ഇ),ഖൈറുനീസ, സജ്‌ന, ഹാജറ. നിയമ നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ദമാമിൽ മറവു ചെയ്യാനുള്ള പ്രവർത്തനങ്ങൾ അൽ കോബാർ കെ.എം.സി.സി പ്രസിഡന്റ് ഇഖ്ബാൽ ആനമങ്ങാട്, വെൽഫെയർ വിഭാഗം കൺവീനർ ഹുസ്സൈൻ നിലമ്പൂർ എന്നിവരുടെ നേത്യത്വത്തിൽ പുരോഗമിക്കുന്നുണ്ട്.