കുവൈത്ത് സിറ്റി – രാജ്യത്ത് ഭരണം അട്ടിമറിക്കാന്‍ ലക്ഷ്യമിടുന്ന നിരോധിത ഭീകര സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച രണ്ടു കുവൈത്തി യുവാക്കളെ അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സാമൂഹികമാധ്യമത്തിലൂടെ ഭീകരവാദം പ്രചരിപ്പിക്കുകയും ഭീകര സംഘാംഗങ്ങള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കുവൈത്തില്‍ നിന്ന് പുറത്തുപോകാനും പദ്ധതിയിട്ട ഭീകരരെ ദേശീയ സുരക്ഷാ ഏജന്‍സിയാണ് അറസ്റ്റ് ചെയ്തത്. നിയമാനുസൃത നടപടികള്‍ സ്വീകരിക്കാന്‍ ഭീകരരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group