റിയാദ് – ഭീകരാക്രമണ കേസുകളിലെ പ്രതിയായ സൗദി യുവാവിന് വധശിക്ഷ ഇന്ന് റിയാദിൽ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അബ്ദുൽ അസീസ് ബിൻ ഫഹദ് ബിൻ അബ്ദുൽ അസീസ് അൽറശീദിനാണ് ശിക്ഷ നടപ്പാക്കിയത്. ഭീകരാക്രമണത്തിന്റെ ഫലമായി ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സുരക്ഷാ സൈനികർക്കും പട്രോൾ പോലീസ് വാഹനങ്ങൾക്കും നേരെ നിറയൊഴിച്ച ഭീകരൻ സാമൂഹിക സുരക്ഷയും സ്ഥിരതയും തകർക്കാൻ ശ്രമിക്കുകയും ആക്രമണങ്ങൾ നടത്താൻ ആയുധങ്ങൾ കൈവശം വെച്ചിരുന്നതായും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group