ദമ്മാം : പ്രവാസി വെൽഫെയർ പത്താം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ദമ്മാം റീജിയണൽ എറണാകുളം- തൃശൂർ സംയുകത ജില്ലാ കമ്മിറ്റി പ്രവാസി സംഗമവും പുതിയ മെമ്പർമാർക്കുള്ള
അംഗത്വ വിതരണവും സംഘടിപ്പിച്ചു. ദമ്മാം റയാൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രവാസി റീജീയണൽ കമ്മിറ്റി പ്രസിഡൻ്റ് അബ്ദുറഹീം തിരൂർക്കാട് ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ പത്ത് വർഷം കൊണ്ട് പ്രവാസി സമൂഹങ്ങൾക്കിടയിൽ വ്യസ്ഥതമായ പ്രവർത്തനങ്ങൾക്ക് കൊണ്ട് പ്രവാസി വെൽഫെയർ സൗദി അറേബ്യയുടെ വിവിധ റീജീയണുകളിൽ വേറിട്ടു നിന്നു. ഇന്ത്യയിലെ രാഷ്ട്രീയ ചലനങ്ങളെ വിശകലനം ചെയ്യുവാനും, പ്രവാസി സമൂഹങ്ങൾ അനുഭവിക്കുന്ന പ്രതിസന്ധികളെ ചേർത്ത് പിടിക്കാനും പ്രവാസി വെൽഫെയർ കൂടുതൽ ശ്രദ്ധിച്ചു എന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയിൽ ജില്ലാ കമ്മിറ്റി പ്രസിഡൻ്റ് സമീയുള്ള കൊടുങ്ങല്ലൂർ അദ്ധ്യക്ഷത വഹിച്ചു.രാഷ്ട്രീയ സാമൂഹ്യ- സേവന, കലാ, സാംസ്കാരിക, വിദ്യാഭ്യാസ പ്രവർത്തങ്ങൾക്കൊപ്പം വനിതാ ശക്തീകരണ പ്രവർത്തനങ്ങൾക്കും മാതൃകയാകാൻ പ്രവാസി വെൽഫെയറിന് കഴിഞ്ഞു എന്നും ഒക്ടോബർ അവസാനം വരെ നീണ്ടു നിൽക്കുന്ന വാർഷിക കാലയളവിൽ ജില്ലാ കമ്മിറ്റി ശ്രദ്ധേയമായ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് പ്രവാസി വെൽഫെയറിലേക്ക് കടന്നവർക്കുള്ള അംഗത്വ കാർഡ് വിതരണം റീജിയണൽ കമ്മിറ്റി പ്രസിഡൻ്റ് നിർവഹിച്ചു.റഊഫ് ചാവക്കാട്-അരവിന് വടകര റഊഫ് അണ്ടത്തോട് എന്നിവർ അവതരിപ്പിച്ച ഗസൽ രാവ് നവ്യാനുഭവമായി. എക്സിക്യൂട്ടിവ് അംഗങ്ങളായ ഷരീഫ് കൊച്ചി സ്വാഗതവും അനീസ മെഹബൂബ് നന്ദിയും പറഞ്ഞു. സിദ്ധീഖ് ആലുവ, അഷ്കർ ഖനി, ഷാജു പടിയത്ത്, മെഹബൂബ്
എന്നിവർ നേതൃത്വം നൽകി