തബൂക്ക് – സൗദിയിലെ പത്തു നഗരങ്ങൾ അതിശൈത്യത്തിന്റെ പിടിയിൽ. തബൂക്കിലാണ് ഇന്ന് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തബൂക്കിൽ ഇന്ന് പുലർച്ചെ മൈനസ് ഒരു ഡിഗ്രിയായിരുന്നു താപനില. ദവാദ്മി, തുറൈഫ്, ഖുറയ്യാത്ത്, തായിഫ് എന്നിവിടങ്ങളിൽ താപനില രണ്ടു ഡിഗ്രിയായിരുന്നു. ഹായിലിലും സകാക്കയിലും മൂന്നു ഡിഗ്രി വീതവും ബുറൈദ, ബീശ, റഫ്ഹ എന്നിവടങ്ങളിൽ നാലു ഡിഗ്രിയുമായിരുന്നു താപനില.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



