Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, May 19
    Breaking:
    • ഫലസ്തീനില്‍ നിന്ന് രാജാവിന്റെ അതിഥികളായി 1,000 ഹാജിമാര്‍
    • ഖത്തറിൽ പൊതു അവധി ദിനങ്ങൾ പുന:ക്രമീകരിച്ചു: തീരുമാനത്തിന് അമീറിന്റെ അംഗീകാരം
    • ദേശീയപാത കൂരിയാട് മണ്ണിടിച്ചിൽ; ആറുവരിപ്പാതയുടെ ഭാഗം തകർന്ന് വീണു
    • വിദേശത്തേക്കുള്ള ദൗത്യസംംഘത്തിൽ നിന്ന് പിന്മാറി യൂസുഫ് പഠാൻ; പിന്മാറ്റം തൃണമൂലിന്റെ എതിർപ്പിനെ തുടർന്ന്
    • അത്ഭുതകരമായ രാജ്യവുമായുള്ള പ്രത്യേക ബന്ധം; യു.എഇ സന്ദർശനത്തിന് നന്ദി പറഞ്ഞും പുകഴ്ത്തിയും ട്രംപ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    മിനായില്‍ പുതിയ പത്തു ബഹുനില കെട്ടിടങ്ങള്‍

    ബഷീർ ചുള്ളിയോട്By ബഷീർ ചുള്ളിയോട്31/05/2024 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക – ഇത്തവണത്തെ ഹജിന് തീര്‍ഥാടകര്‍ക്ക് താമസസൗകര്യം നല്‍കാന്‍ മിനായില്‍ പുതിയ പത്തു ബഹുനില കെട്ടിടങ്ങള്‍ സജ്ജമായി. മിനായിലെ മലമുകളില്‍ നിര്‍മിച്ച ഈ കെട്ടിടങ്ങളില്‍ ആകെ 32,000 ഓളം ഹജ് തീര്‍ഥാടകര്‍ക്ക് താമസസൗകര്യങ്ങള്‍ ലഭിക്കും. മിനായില്‍ നേരത്തെ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് ഉടമസ്ഥതയില്‍ ആറു ബഹുനില ടവറുകള്‍ നിര്‍മിച്ചിരുന്നു. ഇതിനു പുറമെയാണ് പുതുതായി പത്തു ബഹുനില കെട്ടിടങ്ങളും അനുബന്ധമായി അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടവും നിര്‍മിച്ചിരിക്കുന്നത്.

    ഓരോ വര്‍ഷവും ഹജ് തീര്‍ഥാടകരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവുമായി പൊരുത്തപ്പെട്ടു പോകുന്ന നിലക്ക് എല്ലാ കാലാവസ്ഥകള്‍ക്കും യോജിച്ച രീതിയില്‍ ഉയര്‍ന്ന ഗുണനിലവാര മാനദണ്ഡങ്ങളോടെയാണ് കെട്ടിടങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. ഹാജിമാരുടെ താമസത്തിന് നാലു നിലകള്‍ വീതമാണ് കെട്ടിങ്ങളിലുള്ളത്. ഇതിനു പുറമെ ഭക്ഷണ വിതരണത്തിനും നമസ്‌കാരത്തിനും സപ്പോര്‍ട്ട് സേവനങ്ങള്‍ക്കും ഉപയോഗിക്കാന്‍ രണ്ടു നിലകള്‍ വീതം നീക്കിവെച്ചിട്ടുണ്ട്. മിനായുടെ വടക്കു ഭാഗത്ത് നേരത്തെ നിര്‍മിച്ച ബഹുനില കെട്ടിടങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായാണ് പുതിയ കെട്ടിടങ്ങള്‍ രൂപകല്‍പന ചെയ്ത് നിര്‍മിച്ചിരിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മിനാ വികസന പദ്ധതി പൂര്‍ത്തിയാക്കാനും ഹാജിമാരുടെ എണ്ണത്തിലുള്ള വര്‍ധനവുമായി പൊരുത്തപ്പെട്ടു പോകുന്ന നിലക്ക് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ സൃഷ്ടിക്കാനും ഈ വര്‍ഷത്തെ ഹജ് സീസണ്‍ അവസാനിച്ച ശേഷം കൂടുതല്‍ ബഹുനില കെട്ടിടങ്ങള്‍ നിര്‍മിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുത്വവ്വിഫുമാരും ഹജ് സര്‍വീസ് കമ്പനി അധികൃതരും പറഞ്ഞു.

    വരാനിരിക്കുന്ന ഹജ് സീസണുകളില്‍ ഉപയോഗിക്കുന്നതിന് മിനായില്‍ റെസിഡന്‍ഷ്യല്‍ ടവറുകള്‍ നിര്‍മിക്കുന്നത് സുപ്രധാന ചുവടുവെപ്പാണെന്ന് അറബ് രാജ്യങ്ങളില്‍ നിന്നുള്ള ഹാജിമാര്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന ത്വവാഫ കമ്പനി ചെയര്‍മാന്‍ മുഹമ്മദ് ഹസന്‍ മആജീനി പറഞ്ഞു. ഇത് മാതൃകാപരമായ രീതിയില്‍ മിനായുടെ ശേഷി വര്‍ധിപ്പിക്കുകയും ഹാജിമാര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുകയും പാര്‍പ്പിടവുമായി ബന്ധപ്പെട്ട് തീര്‍ഥാടകര്‍ക്ക് നല്‍കുന്ന ഓപ്ഷനുകള്‍ വിപുലീകരിക്കുകയും ചെയ്യും. സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനൊപ്പം തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഉന്നമിടുന്ന വിഷന്‍ 2030 ലക്ഷ്യങ്ങളുമായി ഇത് പൊരുത്തപ്പെടുന്നതായും മുഹമ്മദ് ഹസന്‍ മആജീനി പറഞ്ഞു.

    മിനായില്‍ റെസിഡന്‍ഷ്യല്‍ ടവറുകള്‍ നിര്‍മിക്കാനുള്ള പദ്ധതി വളരെ സവിശേഷമായ ഒരു പ്രൊജക്ട് ആണെന്ന് രിഹ്‌ലാത്ത് കമ്പനി സി.ഇ.ഒ അഹ്മദ് തിമാര്‍ പറഞ്ഞു. പ്രത്യേകവും ഉയര്‍ന്ന നിലവാരത്തിലുള്ളതുമായ സേവനങ്ങള്‍ ആഗ്രഹിക്കുന്ന തീര്‍ഥാടകര്‍ക്ക് അധിക സേവനം നല്‍കാനുള്ള ഒരു പ്രധാന ഓപ്ഷനാണിത്. തീര്‍ഥാടകര്‍ക്ക് നല്‍കുന്ന പാക്കേജുകള്‍ വൈവിധ്യവല്‍ക്കരിക്കാനുള്ള ഹജ്, ഉംറ മന്ത്രാലയത്തിന്റെ താല്‍പര്യം ഇത് സ്ഥിരീകരിക്കുന്നു. അറബ് രാജ്യങ്ങളില്‍ നിന്നുള്ള ഹാജിമാര്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന ത്വവാഫ കമ്പനിക്കു കീഴിലെ ശാഖാ കമ്പനിയെന്നോണം രിഹ്‌ലാത്ത് കമ്പനി പുതിയ ടവറുകള്‍ പ്രയോജനപ്പെടുത്തുമെന്നും അഹ്മദ് തിമാര്‍ പറഞ്ഞു.

    മിനായില്‍ മലമുകളില്‍ നേരത്തെ നിര്‍മിച്ച ആറു ബഹുനില ടവറുകളുടെ തുടര്‍ച്ചയെന്നോണമാണ് പത്തു ബഹുനില കെട്ടിടങ്ങള്‍ കൂടി നിര്‍മിച്ചിരിക്കുന്നതെന്ന് ഹജ് സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇക്‌റാം ദൈഫ് കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സൗദി ഈദ് പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hajj
    Latest News
    ഫലസ്തീനില്‍ നിന്ന് രാജാവിന്റെ അതിഥികളായി 1,000 ഹാജിമാര്‍
    19/05/2025
    ഖത്തറിൽ പൊതു അവധി ദിനങ്ങൾ പുന:ക്രമീകരിച്ചു: തീരുമാനത്തിന് അമീറിന്റെ അംഗീകാരം
    19/05/2025
    ദേശീയപാത കൂരിയാട് മണ്ണിടിച്ചിൽ; ആറുവരിപ്പാതയുടെ ഭാഗം തകർന്ന് വീണു
    19/05/2025
    വിദേശത്തേക്കുള്ള ദൗത്യസംംഘത്തിൽ നിന്ന് പിന്മാറി യൂസുഫ് പഠാൻ; പിന്മാറ്റം തൃണമൂലിന്റെ എതിർപ്പിനെ തുടർന്ന്
    19/05/2025
    അത്ഭുതകരമായ രാജ്യവുമായുള്ള പ്രത്യേക ബന്ധം; യു.എഇ സന്ദർശനത്തിന് നന്ദി പറഞ്ഞും പുകഴ്ത്തിയും ട്രംപ്
    19/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.