ദമാം. തൃശൂർ നാട്ടുകൂട്ടം സംഘടിപ്പിച്ച സമേതം 2024 കുടുബ സംഗമവും കലാ സാംസ്കാരിക സന്ധ്യയും സംഘടിപ്പിച്ചു. നാട്ടിൽ സ്വന്തമായി ഒരു വീട് എന്ന വിഷയത്തിൽ സിഡ്ബി ചെയർമാനും റിയൽ എസ്റ്റേറ്റ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ മുൻ പ്രസിഡന്റുമായ എ. എ. അബ്ദുല്ലത്തീഫ് ആശയങ്ങൾ പങ്കുവെച്ചു.
അഡ്വ. മുഹമ്മദ് ഇസ്മയിൽ അധ്യക്ഷനായിരുന്നു. പത്രപ്രവർത്തകൻ സാജിദ് ആറാട്ടുപുഴ ഉത്ഘാടനം ചെയ്തു. മതിലകം മുൻ ബ്ലോക്ക് പ്രസിഡന്റ് ആബിദലി മുഖ്യതിഥി ആയിരുന്നു.
മികച്ച സംരംഭകർക്കുള്ള അവാർഡുകൾ സിഡ്ബി ചെയർമാൻ, എ എ അബ്ദുൽ ലത്തീഫ് , ലുലു റീജിനാൽ മാനേജർ സലാം സുലൈമാൻ , ഷാജി മതിലകം , വി.എം അയൂബ് , സാബ് ബെഞ്ചമിൻ , സോണി തരകൻ , ഷാനവാസ് വലിയകത്ത്, അർഷാദ് വി എം, എന്നിവർ വിതരണം ചെയ്തു.
ഹനാൻ താജു ,ഫാത്തിമ സംറീൻ, ആലിം സിയാൻ, ഫൈസ ഫാത്തിമ, എന്നീ ഉന്നത വിജയികൾക്കുള്ള വിദ്യാഭ്യാസ അവാർഡുകൾ ഇസ്റ്റേൺ നാസർ , താജുഅയ്യാരീൽ , കൃഷ്ണദാസ് , വിജോ വിൻസെന്റ് ഷൈൻ രാജ് , എന്നിവർ വിതരണം ചെയ്തു. തൃശ്ശൂരിന്റെ യുവ എഴുത്തുകാരൻ ഷനീബ് അബൂബക്കറിനെയും മിസിസ് കേരള 2024 റണ്ണേഴ്സ് കിരീടം നേടിയ അമിത ഏലിയാസിനെയും ചടങ്ങിൽ ആദരിച്ചു.
കലാസന്ധ്യക്ക് പട്ടുറുമാൽ ഫെയിം ഷെജിർ അബൂബക്കർ, റഫീക്ക് വടക്കാഞ്ചേരി . നിഖിൽ മുരളി , സദാനന്ദൻ, മുഹമ്മദ് റാഫി, ചൈതന്യ ബാലു, ഇസ്ഹാൻ ഇസ്മായിൽ, നിവേദിത നിതിൻ, ദൈവിക് , സൗജന്യ, വിന്ദുജ, വേവ്സ് ഗോഡ് വിൻ, ദേവിക കലാക്ഷേത്ര, ഗായത്രി ഹരീഷ്, എൻ എം ടി മൾട്ടിറ്റൂഡ്സ്, എന്നിവർ പരിപാടികൾ അവതരിപ്പിച്ചു.
ഹമീദ് കണിചാട്ടിൽ , വിബിൻ ബാസ്കർ , ജാസിം നാസ്സർ , മുഹമ്മദ് റാഫി , ഫൈസൽ അബു ബക്കർ , ജിയോ ലൂയിസ് , ജൗഹർ വടകേക്കാട് ,സാദിഖ് അയ്യാലിൽ , എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഷാന്റോ ചെറിയാൻ അമിത ഷാന്റോ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.