Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, May 8
    Breaking:
    • സൗദി അറേബ്യയിൽ വാനിന് തീപിടിച്ച് മലയാളി യുവാവ് മരിച്ചു
    • മനമുരുകിയ പ്രാര്‍ഥനകള്‍ സഫലമായി; ടാന്‍സാനിയന്‍ സയാമിസ് ഇരട്ടകളുടെ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ വിജയകരം
    • ലോകത്തെ മനോഹരമായ മ്യൂസിയങ്ങളിൽ അബുദാബി സായിദ് നാഷണൽ മ്യൂസിയവും
    • ട്രംപിന് വീണ്ടും തിരിച്ചടി; പുതിയ ആഗോള നികുതികൾ ഫെഡറൽ കോടതി റദ്ദാക്കി
    • ഹോർമുസിൽ കപ്പലിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം, ഏഴ് പേർക്ക് പരിക്ക്​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    മനമുരുകിയ പ്രാര്‍ഥനകള്‍ സഫലമായി; ടാന്‍സാനിയന്‍ സയാമിസ് ഇരട്ടകളുടെ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ വിജയകരം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/05/2026 Saudi Arabia Gulf 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മനമുരുകിയ പ്രാര്‍ഥനകള്‍ സഫലമായി. പത്തു ഘട്ടങ്ങളായി പതിനാറര മണിക്കൂര്‍ നീണ്ട അതിസങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ സൗദി മെഡിക്കല്‍ സംഘം ടാന്‍സാനിയന്‍ ഇരട്ടകളായ നാന്‍സിയെയും നൈസിനെയും വിജയകരമായി വേര്‍പ്പെടുത്തി. ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയായ വിവരമറിഞ്ഞ് കുട്ടികളുടെ ബന്ധുക്കള്‍ ദൈവത്തെ സ്തുതിക്കുകയും വികാരവായ്പുകളോടെ പരസ്പരം ആശ്ലേഷിച്ച് സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ഇവരുടെ പ്രാര്‍ഥനകളുടെയും ആനന്ദാശ്രുക്കളുടെയും നിമിഷങ്ങള്‍ക്ക് റിയാദിലെ നാഷണല്‍ ഗാര്‍ഡ് മന്ത്രാലയത്തിനു കീഴിലെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ കിംഗ് അബ്ദുല്ല ചില്‍ഡ്രന്‍സ് സ്‌പെഷ്യലിസ്റ്റ് ആശുപത്രി സാക്ഷ്യം വഹിച്ചു. മണിക്കൂറുകള്‍ നീണ്ട ഉത്കണ്ഠയും കാത്തിരിപ്പും ആഹ്ലാദത്തിന് വഴിമാറി. നന്ദിയും സന്തോഷവും പ്രകടിപ്പിച്ച് നിറകണ്ണുകളോടെ കുട്ടികളുടെ അമ്മ നിലത്ത് മുട്ടുകുത്തി.

    ദൈവകൃപക്കും മെഡിക്കല്‍, സര്‍ജിക്കല്‍ ടീമിലെ എന്റെ സഹപ്രവര്‍ത്തകരുടെ പരിശ്രമത്തിനും നന്ദി, ടാന്‍സാനിയന്‍ ഇരട്ടകളായ നാന്‍സിയെയും നൈസിനെും 10 ഘട്ടങ്ങളിലായി നടത്തിയ ഓപ്പറേഷനിലൂടെ 16.5 മണിക്കൂറിനുശേഷം വേര്‍പ്പെടുത്തിയെന്ന് റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്റര്‍ സൂപ്പര്‍വൈസര്‍ ജനറലും സൗദി കണ്‍ജോയിന്റ് ട്വിന്‍സ് പ്രോഗ്രാമിന്റെ മെഡിക്കല്‍ ആന്റ് സര്‍ജിക്കല്‍ ടീം തലവനുമായ ഡോ. അബ്ദുല്ല അല്‍റബീഅ പറഞ്ഞു. ഓപ്പറേഷന്റെ എല്ലാ ഘട്ടങ്ങളിലും ഉയര്‍ന്ന കൃത്യതയും സുരക്ഷയും ഉറപ്പാക്കാന്‍ അനസ്‌തേഷ്യ, പീഡിയാട്രിക് സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി, പീഡിയാട്രിക് യൂറോളജി, പീഡിയാട്രിക് ഓര്‍ത്തോപീഡിക്‌സ്, മറ്റ് സപ്പോര്‍ട്ടിംഗ് സ്‌പെഷ്യാലിറ്റികള്‍ എന്നീ മേഖലകളില്‍ നിന്നുള്ള 35 കണ്‍സള്‍ട്ടന്റുകള്‍, സ്‌പെഷ്യലിസ്റ്റുകള്‍, നഴ്‌സിംഗ്, ടെക്‌നിക്കല്‍ സ്റ്റാഫ് എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ശസ്ത്രക്രിയ നടത്തിയത്. ഒന്നര വയസ് പ്രായമുള്ള ഇരട്ടകളുടെ നെഞ്ചിന്റെ അടിഭാഗവും വയറും ഇടുപ്പെല്ലും ഒട്ടിപ്പിടിച്ച നിലയിലായിരുന്നു. ഓരോരുത്തര്‍ക്കും ഒരു കാല്‍വീതം ഉണ്ടായിരുന്നു. കൂടാതെ മൂന്നാമത്തെ വികലമായ കാല്‍ ഇരുവരും പങ്കിട്ടു. കുട്ടികളുടെ ബാഹ്യ ജനനേന്ദ്രിയത്തില്‍ പൊതുവായ വൈകല്യമുണ്ടായിരുന്നു. കൂടാതെ കരള്‍, വന്‍കുടല്‍, മലദ്വാരം, മൂത്രാശയ,
    പ്രത്യുല്‍പാദന സംവിധാനങ്ങള്‍ എന്നിവയും പങ്കിടുന്ന നിലയിലായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ടാന്‍സാനിയയില്‍ നിന്നുള്ള സയാമിസ് ഇരട്ടകള്‍ക്ക് നടത്തുന്ന മൂന്നാമത്തെ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയയാണിത്. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നിര്‍ലോഭ പിന്തുണ കാരണം, ജീവകാരുണ്യ മേഖലയില്‍ പൊതുവെയും വൈദ്യശാസ്ത്ര മേഖലയില്‍ വിശിഷ്യായും രാജ്യത്തിന്റെ മുന്‍നിര പങ്ക് ഇത് വ്യക്തമാക്കുന്നതായും ഡോ. അബ്ദുല്ല അല്‍റബീഅ പറഞ്ഞു.

    ഇരട്ടകള്‍ക്ക് ലഭിച്ച ഉയര്‍ന്ന നിലവാരമുള്ള വൈദ്യ പരിചരണത്തിന് ടാന്‍സാനിയന്‍ ഇരട്ടകളുടെ കുടുംബം സല്‍മാന്‍ രാജാവിനും കിരീടാവകാശിക്കും നന്ദിയും കൃതജ്ഞതയും അറിയിച്ചു. ശസ്ത്രക്രിയയുടെ വിജയം ഉറപ്പാക്കാന്‍ മെഡിക്കല്‍ സംഘം നടത്തിയ വലിയ ശ്രമങ്ങളെ അവര്‍ അഭിനന്ദിച്ചു. സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയുടെയും നിര്‍ദേശാനുസരണം വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്കുള്ള സാധ്യത പഠിക്കാനും പരിശോധനകള്‍ക്കുമായി നാന്‍സിയെയും നൈസിനെയും 2026 ജനുവരി 27 നാണ് റിയാദില്‍ എത്തിച്ചത്. കിംഗ് അബ്ദുല്ല ചില്‍ഡ്രന്‍സ് സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച ശേഷം മെഡിക്കല്‍ സംഘം കുട്ടികള്‍ക്ക് സമഗ്ര പരിശോധനകള്‍ നടത്തി.

    സൗദി കണ്‍ജോയിന്റ് ട്വിന്‍സ് പ്രോഗ്രാം നടത്തിയ 71-ാമത്തെ ശസ്ത്രക്രിയയാണിത്. 1990 ല്‍ ആരംഭിച്ച ഈ മുന്‍നിര മാനുഷിക സംരംഭം ലോകമെമ്പാടുമുള്ള 28 രാജ്യങ്ങളില്‍ നിന്നുള്ള 157 സയാമിസ് ഇരട്ടകളുടെ കേസുകള്‍ പഠിക്കുകയും വിലയിരുത്തുകയും ചെയ്തു. ഇത് സൗദി അറേബ്യയുടെ മറ്റൊരു മാനുഷിക നേട്ടമായി അടയാളപ്പെടുത്തുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Siamese twins
    Latest News
    സൗദി അറേബ്യയിൽ വാനിന് തീപിടിച്ച് മലയാളി യുവാവ് മരിച്ചു
    08/05/2026
    മനമുരുകിയ പ്രാര്‍ഥനകള്‍ സഫലമായി; ടാന്‍സാനിയന്‍ സയാമിസ് ഇരട്ടകളുടെ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ വിജയകരം
    08/05/2026
    ലോകത്തെ മനോഹരമായ മ്യൂസിയങ്ങളിൽ അബുദാബി സായിദ് നാഷണൽ മ്യൂസിയവും
    08/05/2026
    ട്രംപിന് വീണ്ടും തിരിച്ചടി; പുതിയ ആഗോള നികുതികൾ ഫെഡറൽ കോടതി റദ്ദാക്കി
    08/05/2026
    ഹോർമുസിൽ കപ്പലിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം, ഏഴ് പേർക്ക് പരിക്ക്​
    08/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.