തബൂക്ക് – ഉത്തര സൗദിയിലെ തബൂക്ക് പ്രവിശ്യയില്‍ പെട്ട ജബലുല്ലോസില്‍ കനത്ത മഞ്ഞുവീഴ്ച. ഉയര്‍ന്ന പ്രദേശങ്ങളെ മൂടല്‍മഞ്ഞ് മൂടുകയും ശക്തമായ കാറ്റ് വീശുകയും ചെയ്തു. താപനില ഗണ്യമായ കുറഞ്ഞ് മൈനസ് നാലു ഡിഗ്രി സെല്‍ഷ്യസ് വരെയായി.
ജബലുല്ലോസിലെ മഞ്ഞുവീഴ്ചയുടെ ദൃശ്യങ്ങള്‍ അല്‍ഇഖ്ബാരിയ ടി.വി സംപ്രേക്ഷണം ചെയ്തു.
ജബലുല്ലോസില്‍ കനത്ത മഞ്ഞുവീഴ്ചയുണ്ടായതായും പ്രദേശത്ത് ഇടതൂര്‍ന്ന മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നതായും അല്‍ഇഖ്ബാരിയ റിപ്പോര്‍ട്ടര്‍ മിസ്അബ് അല്‍ദൈഹാനി റിപ്പോര്‍ട്ട് ചെയ്തു. മഞ്ഞുവീഴ്ചയുടെ തീവ്രതയില്‍ ഏറ്റക്കുറച്ചിലുകള്‍ അനുഭവപ്പെട്ടു. കനത്ത മഞ്ഞുവീഴ്ചയില്‍ ജബലുല്ലോസ് നോക്കെത്താദൂരം വെള്ള പുതച്ചതായി മിസ്അബ് അല്‍ദൈഹാനി കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



