തബൂക്ക്– ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പ്രഥമ കമ്മിറ്റി നിലവിൽ വന്നു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് മദീന റോഡ് വിഎൽഎസ് അറീന സ്പോർട്സ് ഹബ് ഓഡിറ്റോറിയത്തിൽ ചേർന്ന വിവിധ ഫുട്ബോൾ ക്ലബ്ബുകളുടെയും സാമൂഹിക സംഘടനാ പ്രതിനിധികളുടെയും വിപുലമായ ജനറൽ ബോഡി യോഗത്തിലാണ് അസോസിയേഷൻ കമ്മിറ്റി രൂപീകരിച്ചത്. ഫസൽ എടപ്പറ്റ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംഘടനാ പ്രതിനിധികളായ സിറാജ് കാഞ്ഞിരമുക്ക്, ലാലു ശൂരനാട്, ഉബൈസ് മുസ്തസ,ഉണ്ണിമുണ്ടുപറമ്പ് എന്നിവരാണ് തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചത്. സജീബ് അരീക്കര (പ്രസിഡന്റ്) വൈസ് പ്രസിഡന്റുമാരായി ഇസ്മായിൽ പുള്ളാട്ട് വാളക്കുട, ഷുഹൈബ് പള്ളത്ത്, ഫസൽ എടപ്പറ്റ (ജനറൽ സെക്രട്ടറി) ജോയിന്റ് സെക്രട്ടറിമാരായി ഷഫീഖ് മഞ്ചേരി, ജാഫർ കാരാട്ട്, മുഹമ്മദ് ഷരീഫ് കാരക്കുന്ന് (ട്രഷറർ) എന്നിവരാണ് കമ്മിറ്റി ഭാരവാഹികൾ
എക്സിക്യൂട്ടീവ് അംഗങ്ങളായി യാസർ, ശിബിൽ (അൽ അംരി എഫ് സി) ,അലി യാസർ (ബ്ലാക്ക് ആൻഡ് എഫ്.സി), ഫർഷാദ് അത്യാബ് തസാജ്, ഷാജഹാൻ, യൂസുഫ് ഓച്ചിറ (കലാകേന്ദ്രം എഫ്.സി), റഫീഖ് (നൂർ എഫ്സി തബൂക്ക്), മഷൂദ്, ഇസ്ഹാഖ് (ലയൺസ് എഫ്.സി), ജംഷീർ, അലി (ലെജൻഡ്സ് എഫ്.സി) എന്നിവരെയും തെരഞ്ഞെടുത്തു.
വിവിധ സാമൂഹിക സംഘടനാ നേതാക്കളായ സമദ് ആഞ്ഞിലങ്ങാടി, ഫൈസൽ നിലമേൽ, ലാലു ശൂരനാട്, ഉണ്ണി മുണ്ടുപറമ്പ്, സിറാജ് എറണാകുളം എന്നിവരാണ് ഉപദേശക സിമിതി അംഗങ്ങൾ. എഴുപതിലധികം അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ വിവിധ ക്ലബ്ബ് ഭാരവാഹികളും സംഘടനാ പ്രതിനിധികളും സംസാരിച്ചു. തബൂക്ക് മേഖലയിലെ ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയ്ക്ക് ശക്തമായ ഏകോപിത സംവിധാനത്തിന്റെ ആവശ്യകതയെക്കുറിച്ച് യോഗം വിലയിരുത്തി. ക്ലബ്ബുകൾ തമ്മിലുള്ള ഏകോപനത്തിലൂടെ ഫുട്ബോൾ ടൂർണമെന്റുകളും മറ്റ് ഇവന്റുകളും സംഘടിപ്പിക്കുക, യുവ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്നിവയാണ് അസോസിയേഷൻ പ്രാരംഭഘട്ടത്തിൽ ലക്ഷ്യമിടുന്നതെന്ന് ജനറൽ ബോഡി യോഗം വ്യക്തമാക്കി. ഷാജഹാൻ കുളത്തൂപുഴ സ്വാഗതവും, സിറാജ് കാഞ്ഞിരമുക്ക് നന്ദിയും പറഞ്ഞു.



