ജിദ്ദ: ജിദ്ദ ആസ്ഥാനമായി ആരംഭിച്ച പുതിയ ബിസിനസ് നോളജ് ഷെയറിങ് പ്ലാറ്റ്‌ഫോം ആയ സിനര്‍ജിയയുടെ നേതൃത്വത്തില്‍ സംരംഭകര്‍ക്കായി ശില്‍പ്പശാല സംഘടിപ്പിക്കുന്നു. ഫെബ്രുവരി 21ന് ജിദ്ദയിലും 22ന് റിയാദിലും നടക്കുന്ന ശില്‍പ്പശാലയില്‍ പ്രമുഖ ബിസിനസ് കോച്ച് കസാക്ക് ബെഞ്ചാലി ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. സൗദി അറേബ്യയുടെ വളര്‍ച്ചയ്ക്കും, മാറിക്കൊണ്ടിരിക്കുന്ന നിയമങ്ങള്‍ക്കുമനുസിരിച്ച് ബിസിനസിനെ എങ്ങനെ ക്രമീകരിക്കാമെന്നും ബിസിനസില്‍ എങ്ങനെ ഒരു സിസ്റ്റം ബില്‍ഡ് ചെയ്ത് പ്രവര്‍ത്തന ക്ഷമത കൂട്ടാമെന്നുമാണ് ശില്‍പ്പശാലയില്‍ സംരംഭകരെ പരിശീലിപ്പിക്കുക.
സൗദിയിലെ അനുകൂല നിക്ഷേപ സാധ്യതകള്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതു സംബന്ധിച്ചും സെഷനുകള്‍ നടക്കും. കൂടാതെ ബിസിനസ്, നിക്ഷേപ സംബന്ധമായ സംരംഭകരുടെ സംശയനിവാരണത്തിന് ഈ രംഗത്തെ വിദഗ്ധര്‍ നേതൃത്വം നൽകുന്ന ചോദ്യോത്തര സെഷനും ഉണ്ട്. സൗദിയിലെ മുൻനിര കണ്‍സല്‍ട്ടന്‍സിയായ ഐഐബിഎസും ബെഞ്ചാലി അക്കാദമിയും മലയാളി പ്രവാസി സമൂഹത്തിന്റെ ആധികാരിക വാർത്താ സ്രോതസ്സായ ദ മലയാളം ന്യൂസും ചേര്‍ന്നാണ് ജിദ്ദയിലും റിയാദിലും ബിസിനസ് ശിൽപ്പശാല സംഘടിപ്പിക്കുന്നത്. സമാന പരിശീലന പരിപാടികളും മാർഗനിർദേശ ക്ലാസുകളും സൗദിയില്‍ വിവിധയിടങ്ങളിലായി സിനർജിയയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്ന് കൺവീനർ ഡോ. ഫിറോസ് ഉമർ ആര്യൻതൊടിക പറഞ്ഞു. ആബിദ് ആര്യന്‍തൊടിക, നജ്മല്‍ കാരാട്ടുതൊടി, നാഷിദ് സല്‍മാന്‍ എ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
സംരഭകത്വ ബോധവൽക്കരണം, നൈപുണ്യ പരിശീലനം, മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യക്കനുസരിച്ച് ബിസിനസ് ക്രമീകരിക്കുന്നതിനുള്ള പിന്തുണ, ധനകാര്യ മാനേജ്മെന്റ്, നികുതി നിയമങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളിൽ സംരഭകർക്കാവശ്യമായ വിവരങ്ങൾ പങ്കുവയ്ക്കുന്നതിനും ഈ മേഖലകളിലെ വിദഗ്ധരുടെ മാർഗനിർദേശങ്ങളും ലഭ്യമാക്കുന്നതിനും സംരഭകർക്കായി ഒരുക്കിയ പൊതുവേദിയാണ് സിനർജിയ. ഇതിനായി വർക്ക്ഷോപ്പുകൾ, സെമിനാറുകൾ, വെബിനാറുകൾ എന്നിവ സംഘടിപ്പിക്കും.
Registration Link: https://rb.gy/mr0kay
Contact: 0542005753