റിയാദ്: സാമൂഹ്യ പ്രവര്‍ത്തകനും ‘തട്ടകം റിയാദ്’ ശില്‍പ്പികളില്‍ പ്രധാനിയുമായിരുന്ന ആലപ്പുഴ ജില്ലയിലെ കായകുളം നൂറനാട് സ്വദേശി സുജിത്ത് കുറ്റിവിളയിൽ (56) റിയാദില്‍ നിര്യാതനായി. ഹൃദയാഘാതമാണ് മരമകാരണം. രാവിലെ ജോലിക്ക് പോകുന്നതിനായി മുമ്പായി ജോലിക്കാരെ വിളിച്ചിരുന്നു. പിന്നീട് പത്തുമണിയോടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തിനെ വിളിച്ച് പെട്ടെന്ന് വരാൻ ആവശ്യപ്പെട്ടു. അദ്ദേഹം താമസസ്ഥലത്ത് എത്തിയെങ്കിലും ഡോർ തുറന്നിരുന്നില്ല. വാതിൽ ചവിട്ടിപൊളിച്ച് അകത്ത് കടന്നപ്പോഴേക്കും ചലനമറ്റ നിലയിലായിരുന്നു. ഉടൻ ആംബുലൻസ് വിളിച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മൂന്നു പതിറ്റാണ്ടിലേറെയായി റിയാദിൽ പ്രവാസിയാണ് സുജിത്ത്. റിയാദിലെ നാടകവേദിയായ തട്ടകത്തിന്റെ സജീവ പ്രവർത്തകനാണ്. പിതാവ് പരേതനായ രാഘവന്‍. മാതാവ് വേദവല്ലി,.ഭാര്യ – ഷീബ, മക്കൾ – സിൻസിത (യു.കെ) ശ്രദ്ധേഷ്. നിയമനടപടി ക്രമങ്ങള്‍ പൂര്‍ത്തികരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. സുജിത് കുറ്റിവിളയിലിന്റെ നിര്യാണത്തില്‍ തട്ടകം റിയാദ് അനുശോചിച്ചു.