യാമ്പു ഇന്ത്യൻ ജനാധിപത്യത്തെയും മതേരത്വത്തെയും ഭരണ ഘടനയെയും സ്നേഹിക്കുന്നവർക്കു പ്രതീക്ഷയും ആശ്വാസവും നൽകുന്ന തെരെഞ്ഞെടുപ്പ് ഫലമെന്ന് യാമ്പു കെഎംസിസി. ഇന്ത്യൻ സമൂഹത്തിന്റെ നാഡി മിടിപ്പുകൾ മനസിലാക്കിയ രാഹുൽ ഗാന്ധിയുടെ വിശ്രമമില്ലാത്ത പോരാട്ട വിജയം കൂടിയാണിത്. ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും ഭരിക്കുക എന്ന മോദിയുടെ ലക്ഷ്യത്തിനു ഏറ്റ കനത്ത പ്രഹരമാണ് ഈ തെരെഞ്ഞെടുപ്പെന്ന് ഭാരവാഹികൾ പറഞ്ഞു.
2024 ലോകസഭാ ഇലക്ഷനിൽ കേരളത്തിലെ യുഡിഎഫിന്റെ മിന്നും വിജയത്തിലും മുസ്ലിം ലീഗിന്റെ സ്ഥാനാർത്തികളായ ഇ ടി മുഹമ്മദ് ബഷീറിനും എം.പി അബ്ദുസ്സമദ് സമദാനിക്കും നവാസ് ഘനിക്കും ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചതിന്റെ ഭാഗമായി യാമ്പു കെ.എം.സി.സി റിലാക്സ് ഹോട്ടലിന്റെ മുൻവശത്ത് വെച്ച് പായസ വിതരണം നടത്തി.
കെ.പി.എ കരീം താമരശ്ശേരി, അയൂബ് എടരിക്കോട്, നാസർ നടുവിൽ, നിയാസ് പുത്തൂർ, അലിയാർ മണ്ണൂർ, അബ്ദുറസാഖ് നംബ്രം, അബ്ദുൽ ഹമീദ് കൊക്കച്ചാൽ, യാസിർ കൊന്നോല, അർഷദ് പുളിക്കൽ, ബഷീർ താനൂർ, ഷമീർ ബാബു, ഷറഫു പാലീരി എന്നിവർ നേതൃത്വം നൽകി.