Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Wednesday, June 25
    Breaking:
    • മാസപ്പിറവി ദൃശ്യമായി, നാളെ മുഹറം ഒന്ന്
    • ദ്രാവകം മുഖത്ത് പുരട്ടി പാതി മയക്കി സ്ത്രീകളെ പീഡിപ്പിച്ചു, അറബി മാന്ത്രികൻ പിടിയിൽ
    • ഇറാനെതിരായ യു.എസ് ആക്രമണങ്ങളെ ഹിരോഷിമയോടും നാഗസാക്കിയോടും താരതമ്യം ചെയ്ത് ട്രംപ്
    • അല്‍മദീന ഗ്രൂപ്പ് ചെയര്‍മാന്‍ പൊയില്‍ അബ്ദുല്ലയുടെ പിതാവ് മായിന്‍കുട്ടി ഹാജി അന്തരിച്ചു
    • റിയാദിൽ കത്തി കാട്ടി കാർ മോഷ്ടിച്ച മൂന്ന് യുവാക്കൾ പിടിയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Gulf»Saudi Arabia

    മൊസാദിന് വേണ്ടി ചാരവൃത്തി: ഇറാനിൽ മൂന്ന് പേർക്ക് വധശിക്ഷ നടപ്പാക്കി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/06/2025 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    'അമേരിക്കയുടെ മറുമുഖം കണ്ടു'; ഇനി ചർച്ചയ്ക്കില്ലെന്ന് ഇറാൻ
    അമേരിക്കയുമായി ഇനി ചർച്ചയില്ലെന്ന് ഇറാൻ
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാന്‍ – ഇസ്രായില്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിനു വേണ്ടി ചാരപ്പണി നടത്തിയതിലും ഇറാനില്‍ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാരെയും ആണവ ശാസ്ത്രജ്ഞരെയും കൊപ്പെടുത്താന്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ രാജ്യത്തേക്ക് കടത്തിയതിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബുധനാഴ്ച മൂന്ന് പേരെ വധശിക്ഷക്ക് വിധേയരാക്കിയതായി ഇറാന്‍ ജുഡീഷ്യറിയുടെ മീസാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ കടത്തിയ ഉപകരണങ്ങള്‍ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതായി വാര്‍ത്താ ഏജന്‍സി പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മൊസാദിനു വേണ്ടി ചാരപ്പണി നടത്തിയതിനും രാജ്യത്ത് മൊസാദിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കിയതിനും കുറ്റക്കാരാണെന്ന് കണ്ടെത്തിയ നിരവധി പേരെ ഇറാന്‍ അടുത്ത കാലത്ത് വധിച്ചിട്ടുണ്ട്. ആണവ ശാസ്ത്രജ്ഞരെ കൊലപ്പെടുത്തിയത് മുതല്‍ ഇറാന്റെ ആണവ പദ്ധതി തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള അട്ടിമറിയില്‍ പങ്കാളിത്തം വഹിച്ചത് വരെ അവര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങളില്‍ ഉള്‍പ്പെടുന്നു.


    ഇസ്രായില്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിനു വേണ്ടി പ്രവര്‍ത്തിച്ചതിന് വധശിക്ഷക്ക് വിധിക്കപ്പെട്ട തടവുകാരന്‍ മുഹമ്മദ് അമീന്‍ ഷായെസ്‌തേയെ ഇറാന്‍ വധശിക്ഷക്ക് വിധേയനാക്കിയതായി ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡിനു കീഴിലെ തസ്‌നീം വാര്‍ത്താ ഏജന്‍സി കഴിഞ്ഞ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2023 അവസാനത്തിലാണ് ഷായെസ്‌തേ അറസ്റ്റിലായത്. മൊസാദുമായി സഹകരിക്കുന്ന സൈബര്‍ സുരക്ഷാ സംഘത്തിന്റെ നേതാവ് എന്നാണ് ഷായെസ്‌തേയെ തസ്‌നീം വാര്‍ത്താ ഏജന്‍സി വിശേഷിപ്പിച്ചത്.


    അതിനിടെ, തെഹ്റാനില്‍ മൊസാദ് ഏജന്റുമാരുടെ സംഘത്തെ അറസ്റ്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ഇറാന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു. തഹ്റാനില്‍ മൊസാദ് ഏജന്റുമാരുടെ സംഘത്തെ അറസ്റ്റ് ചെയ്തതായും ഇവരുടെ പക്കല്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ ഇറാനിലെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളില്‍ ചാരപ്പണി നടത്തിയതിന് ഇറാന്‍ റെവല്യൂനറി ഗാര്‍ഡ് യൂറോപ്യന്‍ പൗരനെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. വിനോദസഞ്ചാരിയായയാണ് മൊസാദ് ചാരനായ യൂറോപ്യന്‍ പൗരന്‍ ഇറാനില്‍ പ്രവേശിച്ചത്. രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള ഹോര്‍മോസ്ഗാന്‍ പ്രവിശ്യയില്‍ നിന്നാണ് സുരക്ഷാ സേന ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ഇറാനിലെ സെന്‍സിറ്റീവ്, സൈനിക കേന്ദ്രങ്ങളെ കുറിച്ച് രഹസ്യാന്വേഷണ വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നെന്ന് റെവല്യൂഷനറി ഗാര്‍ഡിനു കീഴിലെ വാര്‍ത്താ വെബ്‌സൈറ്റ് ആയ സെപാ റിപ്പോര്‍ട്ട് ചെയ്തു.


    ഇസ്രായിലിനു വേണ്ടി ചാരപ്പണി നടത്തിയതായി സംശയിച്ച് മറ്റൊരു യൂറോപ്യന്‍ പൗരനെ ഹമദാന്‍ പ്രവിശ്യയില്‍ നിന്ന് തിങ്കളാഴ്ച ഇറാന്‍ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തതായി സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. വിനോദസഞ്ചാരിയെന്നോണം രാജ്യത്ത് പ്രവേശിച്ച ഇയാള്‍ ഇറാനില്‍ നെറ്റ്വര്‍ക്കുകള്‍ സ്ഥാപിക്കുക, വിവരങ്ങള്‍ ശേഖരിക്കുക, ആക്രമണ, മിസൈല്‍ സംവിധാനങ്ങള്‍ തകര്‍ക്കുക എന്നീ ദൗത്യങ്ങള്‍ നടത്തിയതായി ടെലിവിഷന്‍ കൂട്ടിച്ചേര്‍ത്തു. ചാരവൃത്തി ആരോപിച്ച് മറ്റൊരു യൂറോപ്യന്‍ പൗരനെ അറസ്റ്റ് ചെയ്തതായി വെള്ളിയാഴ്ച ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

    തെഹ്റാന് പടിഞ്ഞാറുള്ള മര്‍കസി പ്രവിശ്യയില്‍ വെച്ച് ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് ജര്‍മന്‍ പൗരനെ അറസ്റ്റ് ചെയ്യുന്നതിന്റെ വീഡിയോ മെഹര്‍ ന്യൂസ് ഏജന്‍സി പിന്നീട് പുറത്തുവിട്ടു. വിനോദസഞ്ചാരിയെന്നോണം രാജ്യത്ത് പ്രവേശിച്ച ചാരനാണ് ഇയാളെന്ന് അധികൃതര്‍ സംശയിക്കുന്നതായി മെഹര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വിവരങ്ങള്‍ ശേഖരിക്കാനായി ആയുധ ഡിപ്പോ, സൈനിക ബാരക്ക്, മിസൈല്‍ തുരങ്കങ്ങള്‍, വ്യോമതാവളം എന്നിവയെ സമീപിച്ചു എന്ന കുറ്റവും ജര്‍മന്‍ പൗരനെതിരെ ചുമത്തി.


    ജൂണ്‍ 13 ന് ഇറാനും ഇസ്രായിലും തമ്മിലുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം ഇറാനിലുടനീളം ഇസ്രായിലിനായി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് ഏതാനും പേരെ അറസ്റ്റ് ചെയ്തതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായിലുമായി സഹകരിക്കുന്നതായി സംശയിക്കുന്ന വ്യക്തികളെ അതിവേഗ വിചാരണക്ക് വിധേയമാക്കുമെന്ന് ഇറാന്‍ വ്യക്തമാക്കി. മൊസാദുമായി സഹകരിച്ചതായി തെളിഞ്ഞ ഏതാനും പേരെ വധശിക്ഷക്ക് വിധേയരാക്കിയതായും അധികൃതര്‍ അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Execution Iran Mossad Spying
    Latest News
    മാസപ്പിറവി ദൃശ്യമായി, നാളെ മുഹറം ഒന്ന്
    25/06/2025
    ദ്രാവകം മുഖത്ത് പുരട്ടി പാതി മയക്കി സ്ത്രീകളെ പീഡിപ്പിച്ചു, അറബി മാന്ത്രികൻ പിടിയിൽ
    25/06/2025
    ഇറാനെതിരായ യു.എസ് ആക്രമണങ്ങളെ ഹിരോഷിമയോടും നാഗസാക്കിയോടും താരതമ്യം ചെയ്ത് ട്രംപ്
    25/06/2025
    അല്‍മദീന ഗ്രൂപ്പ് ചെയര്‍മാന്‍ പൊയില്‍ അബ്ദുല്ലയുടെ പിതാവ് മായിന്‍കുട്ടി ഹാജി അന്തരിച്ചു
    25/06/2025
    റിയാദിൽ കത്തി കാട്ടി കാർ മോഷ്ടിച്ച മൂന്ന് യുവാക്കൾ പിടിയിൽ
    25/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.