ജിദ്ദ – വനിതാ സെലിബ്രിറ്റിയെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ സ്‌നാപ് ചാറ്റ് സെലിബ്രിറ്റിക്ക് കോടതി 20,000 റിയാല്‍ പിഴ ചുമത്തി. സ്‌നാപ് ചാറ്റിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും വംശീയമായി അധിക്ഷേപിക്കുകയും പരിഹസിക്കുകയും തെറിവിളിക്കുകയും ചെയ്ത സെലിബ്രിറ്റിക്കെതിരെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ യുവതി കോടതിയെ സമീപിക്കുകയായിരുന്നു.
വിദേശികളെയും സൗദി പൗരത്വം ലഭിച്ചവരെയും പ്രതി വംശീയമായി അധിക്ഷേപിച്ചതായും തെറിവിളിച്ചതായും പരിഹസിച്ചതായും തെളിഞ്ഞിരുന്നു. പരാതിക്കാരിയെ നര്‍ത്തകി, അസൂയക്കാരി, വിദ്വേഷി, ഓന്ത് എന്നീ പദങ്ങള്‍ ഉപയോഗിച്ച് പ്രതി വിശേഷിപ്പിച്ചതായും തെളിഞ്ഞതിനെ തുടര്‍ന്നാണ് പ്രതിക്ക് കോടതി 20,000 റിയാല്‍ പിഴ ചുമത്തിയത്. പിഴ തുക പരാതിക്കാരിക്ക് നഷ്ടപരിഹാരമായി നല്‍കാനും കോടതി ഉത്തരവിട്ടു.