Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, May 18
    Breaking:
    • കണ്ണൂർ സ്വദേശി അൽഐനിൽ നിര്യാതനായി
    • ഡല്‍ഹിയില്‍ ഗില്‍ സുദര്‍ശനം; പ്ലേഓഫിലേക്ക് മാര്‍ച്ച് ചെയ്ത് ടൈറ്റന്‍സ്
    • യുക്രൈനുമേൽ ശക്തമായ ഡ്രോൺ ആക്രമണവുമായി റഷ്യ
    • തന്റെ ട്യൂഷന്‍ ഫീസ് വംശഹത്യയ്ക്ക്? ബിരുദദാന വേദിയില്‍ അമേരിക്കന്‍ വിദ്യാര്‍ഥിനിയുടെ രോഷപ്രസംഗം
    • കാർ കിണറിലേക്ക് മറിഞ്ഞ് കൈക്കുഞ്ഞ് അടക്കം അഞ്ച് പേർ മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ദീപ്ത നക്ഷത്രം; സീതാറാം യെച്ചൂരിക്ക് നവോദയ സാംസ്കാരിക വേദിയുടെ അന്ത്യാഭിവാദ്യങ്ങൾ

    ഹബീബ് ഏലംകുളംBy ഹബീബ് ഏലംകുളം18/09/2024 Saudi Arabia 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമാം- സിപിഐ എം ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ സൗദി കിഴക്കൻ പ്രവിശ്യയിൽ നവോദയ അഞ്ച് കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ പ്രവാസി സമൂഹത്തിലെ രാഷ്ട്രീയ ഭേദമന്യേ നാനാതുറകളിലുള്ള ആളുകൾ പങ്കെടുത്തു. ദമാം, കോബാർ, ജുബൈൽ, അൽഹസ്സ, റഹിമ എന്നീ കേന്ദ്രങ്ങളിലാണ് അനുശോചന യോഗം നടന്നത്. വർഗീയതയോട് സന്ധിയില്ലാത്ത സമരം നയിച്ച സഖാവിന്റെ ജീവിതം സർവ്വ മനുഷ്യർക്കും വേണ്ടിയായിരുന്നു. കാൽനികതയുടെ നൈർമല്യവും വർത്തമാനകാലത്തിന്റെ യാഥാർത്ഥ്യവും ഒരുപോലെ സമ്മേളിച്ച സഖാവിന്റെ സമര ജീവിതം ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം കൂടിയാണ് എന്ന് യോഗം അനുസ്മരിച്ചു. ഭരണകൂട ഭീകരതക്കും, ചൂഷണത്തിനും, അടിസ്ഥാന വർഗം നേരിടുന്ന ദാരിദ്ര്യത്തിനുമെതിരെ ഉറച്ച ശബ്ദമായി മാറി നമുക്ക് മുന്നിൽ അദ്ദേഹം പോരാട്ടത്തിന്റെ വാതായനങ്ങൾ അദ്ദേഹം തുറന്നിട്ടു.

    ദമാം. ദമാമിലെ കേന്ദ്രത്തിൽ നടന്ന അനുശോചനയോഗത്തിൽ നവോദയ മുഖ്യ രക്ഷാധികാരി ബഷീർ വരോട്, കെഎംസിസി കിഴക്കൻ പ്രവിശ്യ വൈ. പ്രസിഡന്റ് കാദർ മാഷ്, ഒഐസിസി ദമ്മാം റീജിണൽ വൈ പ്രസിഡന്റ് നൗഷാദ് തഴവ, നവയുഗം രക്ഷാധികാരി ഷാജി മതിലകം, നാസ്സ് വക്കം, ആൽബിൻ ജോസഫ്, സുരേഷ് ഭാരതി, സത്താർ, നന്ദിനി മോഹൻ, രഞ്ജിത് വടകര എന്നിവർ അനുശോചന പ്രസംഗം നടത്തി. നവോദയ കേന്ദ്ര വൈ. പ്രസിഡന്റ് ശ്രീജിത്ത് അമ്പാൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. നവോദ കേന്ദ്ര വൈ. പ്രസിഡന്റ് മോഹനൻ വെള്ളിനേഴിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് നവോദയ കേന്ദ്ര ജോ. സെക്രട്ടറി നൗഫൽ വെളിയംങ്കോട് സ്വാഗതവും, കുടുംബവേദി കേന്ദ്ര കമ്മറ്റി അംഗം സൂര്യ മനോജ് നന്ദിയും രേഖപ്പെടുത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അൽഹസ്സ. അൽ ഹസ്സയിലെ കേന്ദ്രത്തിൽ മധു ആറ്റിങ്ങലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുശോചന യോഗത്തിൽ നവോദയ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഹനിഫ മുവാറ്റുപുഴ, കേന്ദ്ര കമ്മിറ്റി അംഗം ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. കുടുംബവേദി കേന്ദ്ര വൈസ് പ്രസിഡന്റ് ബാബു കെപി സ്വാഗതം പറഞ്ഞു. കേന്ദ്ര കമ്മിറ്റി ജോയിന്റ് ട്രഷറർ ജയപ്രകാശ് അനുശോചന പ്രമേയം അവതരിപ്പിച്ചു. കേന്ദ്ര കുടുംബവേദി ബാലവേദി രക്ഷാധികാരി ബിന്ദു ശ്രീകുമാർ നന്ദി പറഞ്ഞു.

    ജുബൈൽ. ജുബൈൽ നവോദയ ഹാളിൽ വെച്ച് നവോദയ കേന്ദ്ര ജോയിന്റ് സെക്രട്ടറി ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജുബൈലിലെ പൗര പ്രമുഖകരും, ബഹുജനങ്ങളും പങ്കെടുത്തു. ഉണ്ണി കൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. കേന്ദ്ര എക്സിക്യുട്ടിവ് അംഗം ഒഎം പ്രിനീദ് അനുസ്മരണ പ്രഭാഷണം നടത്തി. നവോദയ രക്ഷാധികാരി സമിതി അംഗം ലക്ഷമണൻ കണ്ടമ്പേത്ത്, നവോദയ കുടുംബവേദി കേന്ദ്ര പ്രസിഡന്റ് ഷാനവാസ്, നവോദയ കുടുംബവേദി കേന്ദ്ര ജോ.സെക്രട്ടറി ഷാഹിദ ഷാനവാസ്, കേന്ദ്ര എക്സിക്യുട്ടിവ് അംഗങ്ങളായ അജയൻ കണ്ണൂർ, പ്രജീഷ് കറുകയിൽ, ജുബൈലിലെ സാമൂഹൃ പ്രവർത്തകരും അനുശോചനം അറിയിച്ചു സംസാരിച്ചു. ചടങ്ങിൽ ഏരിയ രക്ഷാധികാരി പ്രേമരാജ് കതിരൂർ സ്വാഗതം പറഞ്ഞു.

    അൽ കോബാർ. അൽ കോബാറിൽ നവോദയ കേന്ദ്ര എക്സിക്യൂട്ടിവ് അംഗം ഹമീദ് മാണിക്കോത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സീതാറാം യെച്ചൂരി അനുശോചന യോഗത്തിൽ നവോദയ കേന്ദ്രകുടുംബ വേദി ട്രഷറർ അനു രാജേഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. നവോദയ രക്ഷാധികാരി സമിതി അംഗം റഹീം മടത്തറ, കേന്ദ്ര കുടുംബവേദി സെക്രട്ടറി ഷമീം നാണത്ത്, ലോക കേരള സഭാംഗം സുനിൽ മുഹമ്മദ്, നവയുഗം പ്രതിനിധി ദാസൻ രാഘവൻ, കെഎംസിസി പ്രതിനിധി ഒപി ഹബീബ്, ഐഎംസിസി പ്രതിനിധി ഹനീഫ് അറബി, നവോദയ കേന്ദ്ര വനിതാ വേദി കൺവീനർ രശ്മി രാമചന്ദ്രൻ, കേന്ദ്ര കുടുംബവേദി വൈസ് പ്രസിഡന്റ് സുരയ്യ ഹമീദ്, ദമാം മീഡിയാ ഫോറം പ്രസിഡൻ്റും ജയ്ഹിന്ദ് ചാനൽ റിപ്പോർട്ടറുമായ മുജീബ് കളത്തിൽ,ദമ്മാം മീഡിയാ ഫോറം ജോയിന്റ് സെക്രട്ടറിയും കൈരളി ചാനൽ റിപ്പോർട്ടറുമായ പ്രവീൺ വല്ലത്ത് എന്നിവർ സംസാരിച്ചു. കുടുംബവേദി കേന്ദ്ര എക്സിക്യൂട്ടിവ് നിഹാസ് കിളിമാനൂർ സ്വാഗതം പറഞ്ഞു. പ്രവാസി സമൂഹത്തിൻ്റെ വിവിധ തുറകളിൽ നിന്നുമുള്ള നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.

    റഹിമ. റഹിമയിൽ നടന്ന സീതാറാം യച്ചൂരി അനുശോചനയോഗത്തിൽ ഏരിയ പ്രസിഡന്റ് അസിം അധ്യക്ഷത വഹിച്ചു. നവോദയ ഏരിയ ജോ. ട്രഷറർ ശ്രീക്കുട്ടൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. നവോദയ കേന്ദ്ര വൈസ് പ്രസിഡന്റ് ജയൻ മെഴുവേലി അനുസ്മരണ പ്രഭാഷണം നടത്തി. കുടുംബ വേദി എക്‌സി. അംഗം അഡ്വ.ആർ സുജ, ഏരിയ വൈസ് പ്രസിഡന്റ് അഫ്സൽ, ഏരിയ കമ്മറ്റി അംഗങ്ങളായ ദേവദാസ്, ഹാരിസ് എന്നിവർ സംസാരിച്ചു. ഏരിയ ആക്ടിങ് സെക്രട്ടറി ബിനിൽ സ്വാഗതവും ഏരിയ എക്‌സി. അംഗം അനിൽ ശിവാനന്ദൻ നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Damam Navodaya Sitram Yechuri
    Latest News
    കണ്ണൂർ സ്വദേശി അൽഐനിൽ നിര്യാതനായി
    18/05/2025
    ഡല്‍ഹിയില്‍ ഗില്‍ സുദര്‍ശനം; പ്ലേഓഫിലേക്ക് മാര്‍ച്ച് ചെയ്ത് ടൈറ്റന്‍സ്
    18/05/2025
    യുക്രൈനുമേൽ ശക്തമായ ഡ്രോൺ ആക്രമണവുമായി റഷ്യ
    18/05/2025
    തന്റെ ട്യൂഷന്‍ ഫീസ് വംശഹത്യയ്ക്ക്? ബിരുദദാന വേദിയില്‍ അമേരിക്കന്‍ വിദ്യാര്‍ഥിനിയുടെ രോഷപ്രസംഗം
    18/05/2025
    കാർ കിണറിലേക്ക് മറിഞ്ഞ് കൈക്കുഞ്ഞ് അടക്കം അഞ്ച് പേർ മരിച്ചു
    18/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.