ജിദ്ദ: ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ സെൻ്റർ വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതായി ഫെബ്രുവരി 6, 7 ദിവസങ്ങളിൽ കലാമത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഈ വരുന്ന വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് ഇസ്ലാഹീ സെന്റർ സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് അബ്ബാസ് ചെമ്പൻ ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച ഉച്ചക്ക് 3 മണിക്ക് തുടങ്ങി രാത്രി 11 മണിയോടെ അവസാനിക്കുന്ന തരത്തിലാണ് പരിപാടികൾ ക്രമീകരിച്ചിട്ടുള്ളത്.
വിദ്യാർത്ഥികളെ സീനിയർ, ജൂനിയർ വിഭാഗങ്ങളിൽ ഗ്രീൻ, ബ്ലു, റെഡ്, യെല്ലോ എന്നീ ഹൗസുകളാക്കി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി മത്സരങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
തജ് വീദ് , ഹിഫ്ള്, മലയാള ഗാനം, അറബിഗാനം, മലയാള പ്രസംഗം, ഇംഗ്ലീഷ് പ്രസംഗം, അറബി സംഘഗാനം, മലയാള സംഘഗാനം, ഒപ്പന, വട്ടപ്പാട്ട്, അറബിക് നഷീദ്, അൽഫിത്റ കുട്ടികളുടെ പ്രത്യേക പരിപാടികൾ എന്നിവക്ക് പുറമെ സ്റ്റേജിതര മത്സരങ്ങളായ മലയാളം കയ്യെഴുത്ത്, അറബിക് കയ്യെഴുത്ത്, മലയാള പ്രബന്ധം, മലയാളം – അറബിക് പദ നിർമ്മാണം, ബാങ്ക് വിളി തുടങ്ങിയവയും ഉണ്ടായിരിക്കും.