ജിസാൻ: വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ പ്രവാസി സംഘടനയാണ് കെ.എം.സി.സി എന്നും ലോകം മുഴുവൻ പടർന്ന് പന്തലിച്ച ഏക ഇന്ത്യൻ സംഘടനയാണ് അതെന്നും ശാഫി ചാലിയം അഭിപ്രായപ്പെട്ടു. ലോകത്തിൽ എവിടെയൊക്കെ മലയാളികളുണ്ടോ അവിടെങ്ങളിലെല്ലാം കെ.എം.സി.സി യുടെ പ്രവർത്തങ്ങൾ സജീവമായി നടക്കുന്നുണ്ടെന്നും ഉക്രൈൻ യുദ്ധ സമയത്തും അമേരിക്കയിൽ അഗ് നി ബാധഉണ്ടായപ്പോഴും സംഘടനയുടെ സഹായ പ്രവർത്തനങ്ങൾ ഉയർത്തി കാട്ടി അദ്ദേഹം സൂചിപ്പിച്ചു.
ജിസാൻ കെ.എം.സി.സി സെൻട്രൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രവാസത്തിലും ചേർത്ത് പിടിച്ച ഹരിത രാഷ്ട്രീയം എന്ന പ്രമേയത്തിൽ ഹരിതച്ചെപ്പ്’25 എന്ന പേരിൽ നടന്ന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പി.എ. സലാം പെരുമണ്ണയുടെ ഖിറാഅത്തോടെ ആരംഭിച്ച സമ്മേളനത്തിൽ സെൻട്രൽ കമ്മറ്റി പ്രസിഡന്റ് ഷംസു പൂക്കോട്ടൂർ അധ്യക്ഷത വഹിച്ചു. സൗദി കെഎംസിസി നാഷണൽ കമ്മറ്റി സെക്രട്ടറി ഹാരിസ് കല്ലായി ഉദ്ഘാടനം ചെയ്തു. സൗദി കെഎംസിസി നാഷണൽ കമ്മറ്റിയുടെ പുതിയ പദ്ധതികളെ കുറിച്ചു അദ്ദേഹം വിശദീകരിച്ചു.

അന്തരിച്ച ഖത്തർ കെഎംസിസി സീനിയർ വൈസ് പ്രസിഡന്റ് മുഹമ്മദ് ഈസാക്കയുടെ വേർപാടിലൂടെ
സാംസ്കാരിക രാഷ്ട്രീയ സാമൂഹിക കലാ മേഖലകളിലെ ഒരു മഹൽ വ്യക്തിത്വത്തെയാണ് നഷ്ടമായതെന്ന് നാസർ വി ടി ഇരുമ്പുഴി അനുസ്മരിച്ചു. സൗദി കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതി 2025 ലെ ജിസാനിലെ പതിനാറ് ഏരിയ കമ്മറ്റി യിലെ കോഡിനേറ്റർമാർക്കുള്ള അംഗീകാര പത്രം ഷാഫി ചാലിയം വിതരണം ചെയ്തു.
ഷിഫ ജിസാൻ പൊളിക്ലിനിക്ക് മാനേജിങ് ഡയറക്ടർ സുബൈർ ചാലിയം, സൗദി നാഷണൽ കെ.എം.സി.സി കമ്മറ്റി സെക്രട്ടറിയേറ്റ് അംഗം ഗഫൂർ വാവൂർ, ഡോ മൻസൂർ നാലകത്ത് തുടങ്ങിയവർ ആശംസകളർപ്പിച്ചു. മുനീർ ഹുദവി ഉള്ളണം പ്രാർത്ഥനക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഖാലിദ് പട്ല സ്വാഗതവും സാദിഖ് മാസ്റ്റർ മങ്കട നന്ദിയും പറഞ്ഞു.