റിയാദ്- പാരീസിൽ നടക്കുന്ന ഒളിംപിക്സിൽ നിരീക്ഷകനായി റിയാദിൽനിന്നുള്ള പ്രവാസി മലയാളി. ഇന്ത്യൻ ബോക്സിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ വൈസ് ചെയർമാനും കണ്ണൂർ എക്സ്പാട്രിയേറ്റ് ഓർഗനൈസേഷൻ സൗദി അറേബ്യ(കിയോസ്) ചെയർമാനുമായ ഡോ സൂരജ് പാണയിലാണ് പാരീസിലേക്ക് നിരീക്ഷകനായി തിരിച്ചത്.
ഒളിംപിക്‌സിൽ ഇന്ത്യൻ ബോക്‌സിങ് ടീം നിരീക്ഷകനായാണ് കണ്ണൂർ അഴീക്കോട് സ്വദേശിയായ സൂരജ് പങ്കെടുക്കുന്നത്.
ബോക്സിങ് മത്സരങ്ങളുടെ നടത്തിപ്പ് നിരീക്ഷിക്കൽ, അന്താരാഷ്ട്ര ബോക്സിങ് ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറ പ്പാക്കൽ, ഇന്ത്യൻ ബോക്‌സർമാരുടെ പ്രകടനവും തയാറെടുപ്പും മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ നൽകൽ എന്നിവയാണ് നിരീക്ഷകൻ്റെ ചുമതല. പ്രവാസി വ്യവസായിയും മികച്ച സംഘാടകനും ലോക കേരളസഭാംഗവുമായ ഡോ. എൻ.കെ സൂരജ് സംസ്ഥാന അമേച്വർ ബോക്സിങ് അസോസിയേഷൻ പ്രസിഡന്റും ബി.എഫ്.ഐ ഡവലപ്‌മെൻ്റ് കമ്മിഷൻ വൈസ് ചെയർമാനുമാണ്.
അഴീക്കോട്ടെ ദയ അക്കാദമി, ദയ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ ചെയർമാൻ കൂടിയാണ്. 2019ൽ കണ്ണൂരിൽ നടത്തിയ
ദേശീയ വനിതാ ബോക്‌സിങ് ചാംപ്യൻഷിപ്പിന്റെയും അതിനു മുന്നോടിയായി അഴീ ക്കോട് നടത്തിയ സംസ്ഥാന ബോക്സിങ് ചാംപ്യൻഷിപ്പി ന്റെയും സംഘാടന മികവും ബോക്സിങ് രംഗത്ത് ബി.എ ഫ്.ഐ ഡവലപ്മെന്റ് കമ്മി ഷൻ വൈസ് ചെയർമാൻ എന്ന നിലയിൽ നൽകിയ സം ഭാവനകളും പരിഗണിച്ചാണ് ഡോ. സൂരജിനെ ഒളിംപിക്സ് ടീമിൻ്റെ നിരീക്ഷകൻ എന്ന നിലയിൽ നിയോഗിച്ചിട്ടുള്ളത്.
ഡോ സൂരജ് പാണയലിന് കിയോസ് എക്സിക്യൂട്ടിവ് യാത്രയയപ്പ് നൽകി. റിയാദ് വില്ലയിൽ കിയോസ് കൺവീനർ അൻവർ വാരത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യേഗത്തിൽ ട്രഷറർ ശാക്കിർ കൂടാളി ആദരവ് കൈമാറി. മുക്കാർ, അനിൽ, സനൂപ്, രാഗോഷ്, ലിയാക്കത്ത്, മഹബൂബ്, നവാസ്, വരുൺ, വിഗേഷ്, ഷൈജു പച്ച, രാഹുൽ, നസീർ, യുനുസ്, ഷഫീക്ക് എന്നിവർ പ്രസംഗിച്ചു. ചെയർമാൻ സൂരജ് നന്ദി പറഞ്ഞു. ജനറൽ കൺവീനർ പൂക്കോയ തങ്ങൾ സ്വാഗതവും പ്രഭാകരൻ നന്ദിയും പറഞ്ഞു.