ജിദ്ദ: ജോലിയാവശ്യാർത്ഥം ജിദ്ദയിൽനിന്ന് തബൂക്കിലേക്ക് സ്ഥലംമാറി പോവുന്ന സാമൂഹ്യപ്രവർത്തകനും,കൊണ്ടോട്ടി സെൻറർ ജിദ്ദയുടെ എക്സിക്യൂട്ടീവ് അംഗവുമായ റഹീസ് ചേനങ്ങാടന് കൊണ്ടോട്ടി സെന്റർ ജിദ്ദ യാത്രയയപ്പ് നൽകി. സെന്റർ വൈസ് പ്രസിഡന്റ് ഗഫൂർ ചുണ്ടക്കാടൻ്റെ അധ്യക്ഷതയിൽ ഒരുമ ജനറൽ സെക്രട്ടറി സലീം മധുവായി ഉദ്ഘാടനം ചെയ്തു.
കബീർ കൊണ്ടോട്ടി,പി.സി അബൂബക്കർ,നൗഷാദ് ആലങ്ങാടൻ,ബഷീർ കൊമ്മേരി,ഇർഷാദ് കളത്തിങ്ങൽ, ജംഷി കടവണ്ടി, റഫീഖ്മധുവായി,അഷ്റഫ് കൊട്ടേൽസ്, നംഷീർ കൊണ്ടോട്ടി,എ.ടി.നസ്റുതങ്ങൾ, എ.ടി റഫീഖലി തങ്ങൾ,ശാലു വാഴയൂർ,അബ്ദുറഹ്മാൻ നീറാട്,ആഷിഖ് മുക്കോളി,മായിൻ കുമ്മാളി,ഹിദായത്തുള്ള,റഹീസ് ചേനങ്ങാടൻ എന്നിവർ സംസാരിച്ചു.
സലീം മധുവായി ഉപഹാരം കൈമാറി.കബീർ തുറക്കൽ ഖിറാഅത്ത് നടത്തി.ജനറൽ സെക്രട്ടറി റഹ്‌മത്ത് അലി എരഞ്ഞിക്കൽ സ്വാഗതവും,ട്രഷറർ റഫീഖ് മാങ്കായി നന്ദിയും പറഞ്ഞു.