ജിദ്ദ: 34 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന ഐ.സി.എഫ് ജിദ്ദ സെൻട്രൽ സർവീസ് വെൽഫെയർ പ്രസിഡന്റും പാലക്കാട് ജാമിഅ ഹസനിയ്യ, സാന്ത്വനം പാലക്കാട് ജില്ല എന്നിവയുടെ ജിദ്ദയിലെ മുഖ്യ കാര്യദർശിയുമായ കൊമ്പം മുഹമ്മദ് അൻവരിക്ക് ഹസനിയ്യ ജിദ്ദ കമ്മിറ്റിയുടെയും ഐ.സി.എഫ് വസീരിയ്യ സെക്ടറിന്റെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
മണ്ണാർക്കാട് കൊമ്പം സ്വദേശിയായ മുഹമ്മദ് അൻവരി ജിദ്ദയിലെ ജീവ കാരുണ്യ സാന്ത്വന പ്രവർത്തനങ്ങളിലും എസ്.വൈ.എസ്, ഐ.സി.എഫ്, സാന്ത്വനം പാലക്കാട് , ജാമിഅ ഹസനിയ്യ സൗദി ചാപ്റ്റർ എന്നിവയുടെ നേതൃ രംഗത്തും സജീവമായിരുന്നു. പ്രാസ്ഥാനിക രംഗത്ത് നിസ്വാർത്ഥ സേവനത്തിലൂടെ ഐ.സി.എഫ് യൂണിറ്റ്, സെക്ടർ, സെൻട്രൽ ഘടകങ്ങളിൽ കർമ്മ നിരതമായിരുന്നു.

ഷറഫിയ്യ മഹബ്ബ സ്‌ക്വയറിൽ സയ്യിദ് ശിഹാബ് തങ്ങൾ കൊടക്കാടിന്റെ അധ്യക്ഷതയിൽ നടന്ന യാത്രയയപ്പ് ഷാഹുൽ ഹമീദ് ഹാജി വല്ലപ്പുഴ ഉദ്ഘാടനം ചെയ്തു. സിറാജുദ്ധീൻ ഹാജി നാട്യ മംഗലം, അബ്ദുൾ റഷീദ് അൽഹസനി ആലത്തൂർ ,മൻസൂർ മാസ്റ്റർ മണ്ണാർക്കാട്, മൻസൂർ ചുണ്ടമ്പറ്റ, ബഷീർ കോട്ടോപ്പാടം, ജാബിർ നഈമി, ഹനീഫ സഖാഫി തൃക്കടീരി,അബ്ദുൽ കരീം അലനല്ലൂർ തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദ് അൻവരി നന്ദി പറഞ്ഞു.