ജിദ്ദ: കാൽ നൂറ്റാണ്ടു കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിക്കുന്ന പ്രമുഖ മാധ്യമ പ്രവർത്തകനും സാമൂഹ്യ – ജീവ കാരുണ്യ രംഗത്തു സജീവ സാനിധ്യവുമായ മലയാളം ന്യൂസ് എഡിറ്റർ മായിൻകുട്ടിക്ക് മൈത്രി ജിദ്ദ യാത്രയയപ്പ് നൽകി. പ്രസിഡന്റ് ബഷീർ അലി പരുത്തിക്കുന്നൻ അധ്യക്ഷത വഹിച്ചു. ട്രഷറർ ഷരീഫ് അറക്കൽ ഉപഹാരം സമ്മാനിച്ചു.
പ്രിയ റിയാസ് ബൊക്കെ നൽകി സ്വീകരിച്ചു. മീഡിയ ഫോറം പ്രസിഡന്റ് കബീർ കൊണ്ടോട്ടി, മീഡിയ ഫോറം ജനറൽ സെക്രട്ടറി കൂടിയായ മൈത്രി അംഗം ബിജുരാജ് രാമന്തളി, മൈത്രി ജനറൽ സെക്രട്ടറി നവാസ് തങ്ങൾ, ട്രഷറർ ഷരീഫ് അറക്കൽ എന്നിവർ പ്രസംഗിച്ചു.
സീനിയർ അംഗങ്ങളായ ഖാലിദ് പാളയാട്ട്, സന്തോഷ് കടമ്മനിട്ട, മൈത്രി എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ റിയാസ് കള്ളിയത്ത്, അബ്ദുറഹ്മാൻ പുലപ്പാടി, സിയാദ് അബ്ദുള്ള,വീരാൻ ബാവ, അജിത് കുമാർ, കിരൺ കലാനി(ജോയിന്റ് സെക്രട്ടറി ),പ്രേംകുമാർ, സിജിപ്രേം, വനിത കമ്മിറ്റി ഭാരവാഹികൾ ആയ ബർകത് ഷരീഫ്, മുംതാസ് അബ്ദുറഹ്മാൻ, മോളി സുൽഫിക്കർ, അനീസ നവാസ് എന്നിവർ സന്നിഹിതരായിരുന്നു.
സൗദി അറേബ്യയിൽനിന്ന് പ്രസിദ്ധീകരിച്ചിരുന്ന മലയാളം ന്യൂസിന്റെ ജിദ്ദ ലേഖകനായും എഡിറ്ററായും പ്രവർത്തിച്ച ശേഷമാണ് മായിൻ കുട്ടി പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നത്.