ജിദ്ദ- നാൽപ്പത്തിയാറു വർഷത്തെ പ്രവാസ ജീവിതം മതിയാക്കി അബൂബക്കർ പട്ടിക്കാട് നാട്ടിലേക്ക് മടങ്ങി. ജിദ്ദയിലെ ഇസ്ലാഹി സെന്റർ ജിദ്ദയുടെ സജീവ പ്രവർത്തകനും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പിന്നണിയിൽ പ്രവർത്തിച്ചിരുന്നയാളുമായിരുന്നു.
അബൂബക്കറിന് പ്രസിഡൻ്റ് അബ്ദുൽ ഗഫൂർ വളപ്പൻ ഇന്ത്യൻ ഇസ്ലാഹി സെൻ്റർ ജിദ്ദയുടെ ഉപഹാരം നൽകി. ജനറൽ സിക്രട്ടറി ഷക്കീൽ ബാബു, ട്രഷറർ സലാഹ് കാരാടൻ, വൈസ് പ്രസിഡൻ്റ് ജൈസൽ, സിക്രട്ടറിമാരായ ജരീർ വേങ്ങര, അബ്ദുൽ ജലീൽ, സെൻ്റർ-ഫോക്കസ് മെമ്പർമാരായ അബ്ദുൽ ഗനി, വി.കെ.മുഹമ്മത്, ഗഫൂർ എടത്തനാട്ടുകര, അബ്ദുൽ റഷീദ് അൻസാരി, മുഹമ്മദ് അബ്ദുൽ ഗഫൂർ, സൈനുദ്ദീൻ എന്നിവർ സന്നിഹിതരായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group