ജിദ്ദ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന ജിദ്ദ ആലുവ കൂട്ടായ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം നാസര്‍ കുഴിവേലിപ്പടിക്ക് (കഹ്താനി) കൂട്ടായ്മ യാത്രയയപ്പ് നല്കി. പ്രസിഡന്റ് സുബൈര്‍ മുട്ടം അധ്യക്ഷത വഹിച്ചു. ട്രഷറര്‍ സുബൈര്‍ മത്താശ്ശേരി സ്വാഗതം പറഞ്ഞു. രക്ഷാധികാരി പി.എം. മായിന്‍കുട്ടി, ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ആലുവ, വൈസ് പ്രസിഡന്റ് ഫൈസല്‍ അലിയാര്, ജോയിന്റ് സെക്രട്ടറി അന്‍വര്‍ തോട്ടുംമുഖം, കമ്മിറ്റി അംഗങ്ങളായ അബ്ദുല്‍ ജലീല്‍, ജമാല്‍ വയല്‍ക്കര, നൗഷാദ് കുന്നുകര, പി.ജെ. വിനു എന്നിവര്‍ ആശംസ നേര്‍ന്നു. കൂട്ടായ്മയുടെ മെമന്റോ സുബൈര്‍ മുട്ടവും ഉപഹാരം പി.എം. മായിന്‍കുട്ടിയും നാസറിന് സമ്മാനിച്ചു. നാസര്‍ യാത്രയയപ്പിന് നന്ദി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group