മക്ക – ഭിന്നശേഷിക്കാരനായ ഉംറ തീര്‍ഥാടകനെ വിശുദ്ധ കഅ്ബാലയം കണ്‍കുളിര്‍ക്കെ കാണാന്‍ സഹായിച്ച് സുരക്ഷാ സൈനികന്‍. ഹറമിന്റെ മുകള്‍ നിലയില്‍ കൈവരിക്കു സമീപം നിന്നാണ് സുരക്ഷാ സൈനികന്‍ തീര്‍ഥാടകനെ കഅ്ബാലയം കാണാന്‍ സഹായിച്ചത്. കഅ്ബാലയം കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച തീര്‍ഥാടകനെ സുരക്ഷാ സൈനികന്‍ കുട്ടികളെ എടുക്കുന്നതുപോലെ എടുത്ത് ഒക്കത്ത് ഇരുത്തി മുകള്‍ നിലയില്‍ മതാഫ് ഭാഗത്ത് അറ്റത്തേക്ക് എത്തി കൈവരിക്കു സമീപം നിന്ന് കഅ്ബാലം കാണിച്ചു കൊടുക്കുകയായിരുന്നു.
കഅ്ബാലയം കണ്‍കുളിര്‍ക്കെ കണ്ട് പ്രാര്‍ഥനകള്‍ നിര്‍വഹിച്ച് തീരുന്നതുവരെ തീര്‍ഥാടകനെ സുരക്ഷാ ഭടന്‍ എടുത്തുനിന്നു. കടുത്ത തിരക്ക് മൂലം കഅ്ബാലയത്തോട് ചേര്‍ന്ന മതാഫിലേക്ക് പ്രവേശിക്കാനും കഅ്ബാലയം നേരിട്ട് കാണാനും തീര്‍ഥാടകന് സാധിച്ചിരുന്നില്ല. ഇതോടെയാണ് കഅ്ബാലയം കാണാനുള്ള ആഗ്രഹം സുരക്ഷാ സൈനികനു മുന്നില്‍ തീര്‍ഥാടകന്‍ വെൡപ്പെടുത്തിയത്. കൈകള്‍ കുത്തി നിരങ്ങി നീങ്ങി മുന്നിലേക്ക് നീങ്ങി കഅ്ബാലയം സ്വയം കാണാനാണ് തീര്‍ഥാടകന്‍ സുരക്ഷാ സൈനികനോട് സമ്മതം തേടിയത്.
എന്നാല്‍ സുരക്ഷാ സൈനികന്‍ തീര്‍ഥാടകനെ കുട്ടികളെ എടുക്കുന്നതുപോലെ എടുത്ത് മുകള്‍ നിലയിലെ കൈവരിക്കു സമീപം എത്തി കഅ്ബാലയം കണ്‍കുളിര്‍ക്കെ കാണിച്ചുകൊടുക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ മറ്റൊരു തീര്‍ഥാടകന്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നു.
ക്യാപ്.
സുരക്ഷാ സൈനികന്‍ വികലാംഗ തീര്‍ഥാടകന് വിശുദ്ധ കഅ്ബാലയം കാണിച്ചുകൊടുക്കുന്നു.