മക്ക – വ്രതാനുഷ്ഠാനവും ഉയര്‍ന്ന ചൂടും ഔദ്യോഗിക കൃത്യനിര്വഹണത്തിന്റെ ഭാരവും കാരണമായ കടുത്ത ക്ഷീണത്താല്‍ സുരക്ഷാ ഉദ്യോഗസ്ഥൻ വിശുദ്ധ ഹറമില്‍ ബോധരഹിതനായി കുഴഞ്ഞുവീണു. സഹപ്രവര്‍ത്തകര്‍ ചുറ്റും തടിച്ചുകൂടി സുരക്ഷാ ഭടന് ആവശ്യമായ പ്രാഥമിക പരിചരണങ്ങള്‍ നല്‍കുകയും കുട ഉപയോഗിച്ച് തണലൊരുക്കുകയും ചെയ്തു. മെഡിക്കല്‍ സംഘം എത്തി പ്രാഥമിക ശുശ്രൂഷകള്‍ നല്കി സുരക്ഷാ സൈനികനെ പിന്നീട് ക്ലിനിക്കിലേക്ക് നീക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group