റിയാദ് – കനത്ത മഴ സാധ്യതയുള്ളതിനാൽ റിയാദിലും പരിസരപ്രദേശങ്ങളിലും കിഴക്കൻ പ്രവിശ്യയിലും ഹഫർ അൽബാത്തിനിലും അൽ ഖസീമിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. മജ്മ, അൽഗാത്ത്, സുൽഫി, ദവാദ്മി, അൽഖുവയ്യ, ശഖ്റാ എന്നിവിടങ്ങളിലും അവധിയാണ്. അലിഫ് ഇന്റർനാഷണൽ സ്‌കൂളിന് നാളെ അവധിയാണെന്ന് പ്രിൻസിപൽ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



