Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, May 22
    Breaking:
    • കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെയ്ക്ക് വധഭീഷണി
    • വിദേശത്ത് ജനിച്ച് യുഎസ് പൗരത്വമെടുത്തവർക്ക് ജനപ്രതിനിധികളാകുന്നതിൽ വിലക്ക്; ശക്തമായ പ്രതിഷേധം
    • അമ്മയുടെ ശസ്ത്രക്രിയ; ഉമർ ഖാലിദിന് 3 ദിവസത്തെ ഇടക്കാല ജാമ്യം
    • 40,000 രൂപയ്ക്ക് ഇന്ത്യൻ സൈനികരുടെ നീക്കങ്ങൾ പാകിസ്ഥാനടക്കമുള്ള വിദേശ ചാരന്മാർക്ക് കൈമാറി; ഒരാൾ അറസ്റ്റിൽ, മൂന്നുപേർ ഒളിവിൽ​
    • ഹോര്‍മുസ് കടലിടുക്കില്‍ ടോള്‍ അനുവദിക്കില്ലെന്ന് ട്രംപ്​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    വിമാന സര്‍വീസിലെ കൃത്യനിഷ്ഠ: സൗദിയ വീണ്ടും ലോകത്ത് ഒന്നാമത്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/04/2025 Saudi Arabia Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – ലോകത്ത് വിമാന സര്‍വീസുകളുടെ സമയനിഷ്ഠയുടെ കാര്യത്തില്‍ സൗദി ദേശീയ വിമാന കമ്പനിയായ സൗദിയ വീണ്ടും ഒന്നാം സ്ഥാനത്ത്. നേരത്തെയും ഈ നേട്ടം സൗദിയ കൈവരിച്ചിരുന്നു. 2025 മാര്‍ച്ചിലെ സിറിയം റിപ്പോര്‍ട്ട് അനുസരിച്ച് വിമാന സര്‍വീസുകളുടെ കൃത്യനിഷ്ഠ പാലിക്കുന്നതില്‍ ആഗോളതലത്തില്‍ വിമാന കമ്പനികളുടെ പട്ടികയില്‍ സൗദിയ ഒന്നാമതെത്തി. മാര്‍ച്ചില്‍ സൗദിയ 16,000 ലേറെ വിമാന സര്‍വീസുകള്‍ നടത്തി. എത്തിച്ചേരല്‍ സമയത്തിന്റെ കൃത്യനിഷ്ഠയില്‍ 94.07 ശതമാനവും പുറപ്പെടല്‍ സമയനിഷ്ഠയില്‍ 94 ശതമാനവും സൗദിയ കൈവരിച്ചു. സൗദിയ യാത്രക്കാരുടെ സംതൃപ്തിയും യാത്രാനുഭവവും വര്‍ധിപ്പിക്കുന്നതില്‍ സമയനിഷ്ഠ പാലിക്കുന്നതിന്റെ പ്രാധാന്യത്തെ ഇത് പ്രതിഫലിപ്പിക്കുന്നു.

    പ്രവര്‍ത്തന കാര്യക്ഷമത നിലനിര്‍ത്തുക എന്നത് സൗദിയയുടെ പുതിയ തന്ത്രത്തിന്റെ പ്രധാന ലക്ഷ്യമാണെന്ന് സൗദിയ ഗ്രൂപ്പ് ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ ഇബ്രാഹിം അല്‍ഉമര്‍ പറഞ്ഞു. സൗദി വിഷന്‍ 2030 ന് അനുസൃതമായി രാജ്യത്തിന്റെ വ്യോമയാന മേഖലയുടെ അഭൂതപൂര്‍വമായ വികസനത്തിനിടയിലും മികച്ച ജീവനക്കാരുടെയും നൂതന ഡിജിറ്റല്‍ സംവിധാനങ്ങളുടെയും പിന്തുണയോടെ യോജിപ്പുള്ള ഒരു സംവിധാനമായി പ്രവര്‍ത്തിക്കുന്ന സൗദിയ ഗ്രൂപ്പ് കമ്പനികള്‍ തമ്മിലുള്ള സംയോജനത്തിന്റെ ഫലമായാണ് ഫ്‌ളൈറ്റ് ഷെഡ്യൂളുകളുടെ സമയനിഷ്ഠ കൈവരിക്കാന്‍ സാധിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സൗദിയ പ്രതിദിനം ശരാശരി 540 വിമാന സര്‍വീസുകള്‍ നടത്തുന്നു. റമദാനിലെ ഉംറ സീസണില്‍ വിമാന സര്‍വീസുകള്‍ വലിയ തോതില്‍ വര്‍ധിച്ചിട്ടും കാലാവസ്ഥ, പ്രവര്‍ത്തന സാഹചര്യങ്ങള്‍ തുടങ്ങിയ സാധാരണ വ്യോമയാന വെല്ലുവിളികളെ അതിജീവിച്ച് സൗദിയ വിമാന ഷെഡ്യൂളുകളില്‍ ഉയര്‍ന്ന തോതില്‍ കൃത്യനിഷ്ഠ പാലിച്ചതായി എന്‍ജിനീയര്‍ ഇബ്രാഹിം അല്‍ഉമര്‍ പറഞ്ഞു.


    നിലവിലുള്ള 147 വിമാനങ്ങളുടെ കൂട്ടത്തിലേക്ക് വരും വര്‍ഷങ്ങളില്‍ 118 പുതിയ വിമാനങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തുകൊണ്ട് വിമാനനിര വിപുലീകരിക്കാന്‍ സൗദിയ ശ്രമിക്കുന്നു. മികച്ച സ്വദേശി ജീവനക്കാരെ ആകര്‍ഷിച്ചും ആഗോള വ്യോമയാന വ്യവസായത്തിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിച്ചും പരിപാലിച്ചും പ്രവര്‍ത്തന കാര്യക്ഷമത ഉറപ്പാക്കാന്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    flight service Saudia
    Latest News
    കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെയ്ക്ക് വധഭീഷണി
    22/05/2026
    വിദേശത്ത് ജനിച്ച് യുഎസ് പൗരത്വമെടുത്തവർക്ക് ജനപ്രതിനിധികളാകുന്നതിൽ വിലക്ക്; ശക്തമായ പ്രതിഷേധം
    22/05/2026
    അമ്മയുടെ ശസ്ത്രക്രിയ; ഉമർ ഖാലിദിന് 3 ദിവസത്തെ ഇടക്കാല ജാമ്യം
    22/05/2026
    40,000 രൂപയ്ക്ക് ഇന്ത്യൻ സൈനികരുടെ നീക്കങ്ങൾ പാകിസ്ഥാനടക്കമുള്ള വിദേശ ചാരന്മാർക്ക് കൈമാറി; ഒരാൾ അറസ്റ്റിൽ, മൂന്നുപേർ ഒളിവിൽ​
    22/05/2026
    ഹോര്‍മുസ് കടലിടുക്കില്‍ ടോള്‍ അനുവദിക്കില്ലെന്ന് ട്രംപ്​
    22/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.