റിയാദ്- സൗദി അറേബ്യയുടെ പ്രമുഖ എയര്‍ലൈന്‍ കമ്പനിയായ സൗദി എയര്‍ലൈന്‍ ആസ്ഥാനം റിയാദില്‍ നിന്ന് ജിദ്ദയിലേക്ക് മാറ്റുന്നു. റിയാദ് എയറിന് വഴിയൊരുക്കാനാണ് ഘട്ടം ഘട്ടമായി ആസ്ഥാനം ജിദ്ദയിലേക്ക് മാറ്റാനിരിക്കുന്നത്.
നിലവില്‍ ജിദ്ദയും റിയാദും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൗദി എയര്‍ലൈന്‍സ് അതിന്റെ റിയാദിലെ വിഹിതം റിയാദ് എയറെന്ന പുതിയ വിമാന കമ്പനിക്ക് കൈമാറുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയിലെ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് സ്ട്രാറ്റജി വൈസ് പ്രസിഡന്റ് മുഹമ്മദ് അല്‍ഖുറൈസി അറിയിച്ചു. 2025ലാണ് റിയാദ് എയര്‍ സര്‍വീസ് നടത്താനിരിക്കുന്നത്. രണ്ട് വന്‍കിട കമ്പനികള്‍ ഒരു കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. സൗദി തലസ്ഥാനവുമായുള്ള കണക്റ്റിവിറ്റിയും ശേഷിയുടെ വലിപ്പവും ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ റിയാദ് എയര്‍ സൗദി എയര്‍ലൈന്‍സിന്റെ ഓഹരികള്‍ ഏറ്റെടുക്കും. മതടൂറിസ കേന്ദ്രമെന്ന നിലക്ക് പ്രസിദ്ധമായ മദീനയിലേക്ക് കൂടി സൗദി എയര്‍ലൈന്‍സ് പ്രവര്‍ത്തനം വ്യാപിപ്പിക്കും. മദീന വിമാനത്താവളം 17 മില്യന്‍ യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന വിധത്തില്‍ വികസിപ്പിക്കും. സൗദി എയര്‍ലൈന്‍സ് ഹജ് തീര്‍ഥാടകരില്‍ കേന്ദ്രീകരിക്കുമ്പോള്‍ റിയാദ് എയര്‍ ടൂറിസ്റ്റുകള്‍ക്കാണ് പ്രാധാന്യം നല്‍കുക. അദ്ദേഹം പറഞ്ഞു.
ജിദ്ദയിലേക്ക് മാറുന്ന സൗദി എയര്‍ലൈന്‍സിന്റെ ഉടമസ്ഥാവകാശം അടുത്ത വര്‍ഷം പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഏറ്റെടുക്കുമെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group