റിയാദ് – സൗദി അറേബ്യയെയും മറ്റേതാനും സഹോദര രാഷ്ട്രങ്ങളെയും ലക്ഷ്യമിട്ടുള്ള ഇറാന്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സൗദി വിദേശ മന്ത്രാലയം സൗദിയിലെ ഇറാന്‍ അംബാസഡര്‍ അലി രിസ ഇനായതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ഇറാന്‍ അംബാസഡറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഡെപ്യൂട്ടി വിദേശ മന്ത്രി വലീദ് അബ്ദുല്‍കരീം അല്‍ഖുറൈജി സൗദി അറേബ്യക്കും ഗള്‍ഫ് രാജ്യങ്ങള്‍ക്കും നേരെയുള്ള ഇറാന്‍ ആക്രമണങ്ങളെ രാജ്യം ശക്തമായി അപലപിക്കുന്നതായി വ്യക്തമാക്കി. മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും തുരങ്കം വെക്കുന്ന, ദേശീയ പരമാധികാരത്തിന്റെ ഏതൊരു ലംഘനത്തെയും രാജ്യം ശക്തമായി നിരാകരിക്കുന്നു. സൗദി അറേബ്യയുടെ സുരക്ഷയും ഭൂപ്രദേശവും സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും രാജ്യം സ്വീകരിക്കുമെന്നും ഡെപ്യൂട്ടി വിദേശ മന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



