Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, August 11
    Breaking:
    • മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു
    • 2026 ഫിഫ ലോകകപ്പിനുളള വോളന്റിയർ അപേക്ഷകൾ ആരംഭിച്ചു
    • ആസ്ട്രേലിയയും ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നു: യു.എൻ ജനറൽ അസംബ്ലിയിൽ നടപടികൾ പൂർത്തിയാക്കും
    • നോർത്ത് ഫീൽഡ് വിപുലീകരണം: ഏഴു ലക്ഷം കോടി രൂപയുടെ ആഗോള ഊർജ്ജ പദ്ധതിയുമായി ഖത്തർ
    • ഗാസയില്‍ പട്ടിണിമരണം 222 ആയി; മാനുഷിക പ്രതിസന്ധി രൂക്ഷമാകുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Saudi Arabia

    ഇസ്രായിലിലേക്കുള്ള ചരക്ക് നീക്കം: ആരോപണങ്ങൾ തള്ളി സൗദി ഷിപ്പിംഗ് കമ്പനി ബഹ്രി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/08/2025 Saudi Arabia Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – ഇസ്രായിലിലേക്ക് ചരക്ക് നീക്കം ചെയ്യുന്നത് സംബന്ധിച്ച് ചില മാധ്യമങ്ങളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും പ്രചരിപ്പിച്ച ആരോപണങ്ങള്‍, ലോകത്ത് ഏറ്റവും കൂടുതല്‍ കൂറ്റന്‍ എണ്ണ ടാങ്കറുകള്‍ സ്വന്തമായുള്ള സൗദി ഷിപ്പിംഗ് കമ്പനി (ബഹ്രി) നിഷേധിച്ചു. ഈ ആരോപണങ്ങള്‍ പൂര്‍ണമായും തെറ്റും അടിസ്ഥാനരഹിതവുമാണെന്ന് കമ്പനി പറഞ്ഞു. ഫലസ്തീന്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട സൗദി അറേബ്യയുടെ സ്ഥാപിത നയങ്ങളോടും സമുദ്ര ഗതാഗത പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന എല്ലാ പ്രാദേശിക, അന്തര്‍ദേശീയ നിയമങ്ങളോടും ചട്ടങ്ങളോടും പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണെന്ന് കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി. ഇസ്രായിലിലേക്ക് ഒരുവിധ ചരക്കുകളും ഒരു തരത്തിലും ഒരു കാലത്തും കമ്പനി നീക്കം ചെയ്തിട്ടില്ല.


    ബന്ധപ്പെട്ട നിയമങ്ങള്‍ പൂര്‍ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കമ്പനിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും കര്‍ശനമായ മേല്‍നോട്ടത്തിനും ഓഡിറ്റിംഗ് നടപടിക്രമങ്ങള്‍ക്കും വിധേയമാണ്. കമ്പനിയുടെ സല്‍പേരിന് കളങ്കം തട്ടിക്കുന്നതോ, കമ്പനിയുടെ നയങ്ങളെയും സമീപനത്തെയും ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നതോ ആയ കുത്സിത ലക്ഷ്യങ്ങളോടെയുള്ള ആരോപണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ട്. പ്രചരിപ്പിക്കുന്ന വാര്‍ത്തകളുടെ കൃത്യത പരിശോധിക്കാനും ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് വിവരങ്ങള്‍ നേടാനും കമ്പനി മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    നാഷണല്‍ ഷിപ്പിംഗ് കമ്പനി ഓഫ് സൗദി അറേബ്യ (ബഹ്രി) 315 കോടി റിയാല്‍ മൂലധനത്തോടെ 1979 ഒക്ടോബര്‍ 22 ന് സ്ഥാപിതമായ സൗദി ജോയിന്റ്-സ്റ്റോക്ക് കമ്പനിയാണ്. ജനറല്‍ സര്‍വീസുകള്‍, എണ്ണ, പെട്രോകെമിക്കല്‍ ഗതാഗതം, ജനറല്‍ കാര്‍ഗോ, കണ്ടെയ്നര്‍ സേവനങ്ങള്‍, കപ്പല്‍ ലീസിംഗ്, കണ്ടെയ്നര്‍ റിപ്പയര്‍, കപ്പല്‍ മാനേജ്മെന്റ് എന്നീ മേഖലകളില്‍ കമ്പനി പ്രവര്‍ത്തിക്കുന്നു. ക്രൂഡ് ഓയിലും പെട്രോകെമിക്കല്‍സ് ഉല്‍പന്നങ്ങളും മറ്റും നീക്കം ചെയ്യുന്നതിന് ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ 92 കപ്പലുകളും ലീസിനെടുത്ത ആറ് കപ്പലുകളുമുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Allegations Bahri Israel Shipping
    Latest News
    മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു
    11/08/2025
    2026 ഫിഫ ലോകകപ്പിനുളള വോളന്റിയർ അപേക്ഷകൾ ആരംഭിച്ചു
    11/08/2025
    ആസ്ട്രേലിയയും ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നു: യു.എൻ ജനറൽ അസംബ്ലിയിൽ നടപടികൾ പൂർത്തിയാക്കും
    11/08/2025
    നോർത്ത് ഫീൽഡ് വിപുലീകരണം: ഏഴു ലക്ഷം കോടി രൂപയുടെ ആഗോള ഊർജ്ജ പദ്ധതിയുമായി ഖത്തർ
    11/08/2025
    ഗാസയില്‍ പട്ടിണിമരണം 222 ആയി; മാനുഷിക പ്രതിസന്ധി രൂക്ഷമാകുന്നു
    11/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.