Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Sunday, July 6
    Breaking:
    • അമേരിക്കക്ക് നഷ്ടമായ സ്വാതന്ത്ര്യം തിരികെ നൽകും, പുതിയ പാർട്ടി പ്രഖ്യാപിച്ച് ഇലോൺ മസ്ക്
    • ക്ലബ് ലോകകപ്പ്; ബയേർണിനെ തകർത്തെറിഞ്ഞ് പി.എസ്.ജി
    • രാജ്യാന്തര വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് എക്സ് ഹാൻഡിലിന് ഇന്ത്യയിൽ വിലക്ക്
    • ടി.കെ അഷ്റഫിന് എതിരായ നടപടി പിൻവലിക്കണം, നാട്ടിൽ അഭിപ്രായം പറയാൻ പാടില്ലേ-വി.ഡി സതീശൻ
    • ഖത്തറില്‍ ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യത
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Saudi Arabia

    സുരക്ഷാ സഹകരണം ശക്തമാക്കുന്നതിനെകുറിച്ച് സൗദി, ഖത്തര്‍ ചര്‍ച്ച

    ബഷീർ ചുള്ളിയോട്By ബഷീർ ചുള്ളിയോട്21/05/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    സൗദി, ഖത്തര്‍ ഏകോപന സമിതിയുടെ ഭാഗമായ സുരക്ഷാ, സൈനിക സമിതിയുടെ രണ്ടാമത് യോഗത്തിന്റെ മിനുട്‌സില്‍ സൗദി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരനും ഖത്തര്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍അതിയ്യയും ഒപ്പുവെക്കുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – സുരക്ഷാ സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച് റിയാദില്‍ സൗദി, ഖത്തര്‍ ചര്‍ച്ച. സൗദി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്റെയും ഖത്തര്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍അതിയ്യയുടെയും അധ്യക്ഷതയില്‍ ചേര്‍ന്ന, സൗദി, ഖത്തര്‍ ഏകോപന സമിതിയുടെ ഭാഗമായ സുരക്ഷാ, സൈനിക സമിതിയുടെ രണ്ടാമത് യോഗമാണ് ഇരു രാജ്യങ്ങളും തമ്മില്‍ സുരക്ഷാ സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തത്.
    ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലവിലുള്ള സുരക്ഷാ സഹകരണം മെച്ചപ്പെടുത്താനും സുരക്ഷാ മേഖലകളില്‍ നിലപാടുകള്‍ ഏകോപിപ്പിക്കാനുമുള്ള വഴികള്‍ ചര്‍ച്ച ചെയ്യാനുമുള്ള ആനുകാലിക മീറ്റിംഗുകളുടെ ഭാഗമായാണ് സൗദി, ഖത്തര്‍ ഏകോപന സമിതിയുടെ ഭാഗമായ സുരക്ഷാ, സൈനിക സമിതിയുടെ രണ്ടാമത് യോഗമെന്ന് സൗദി ആഭ്യന്തര മന്ത്രി പറഞ്ഞു. കൂടുതല്‍ സ്ഥിരതയും സുരക്ഷയും സമൃദ്ധിയും കൈവരിക്കാനുള്ള ഇരു രാജ്യങ്ങളുടെയും ഭരണാധികാരികളുടെയും ജനങ്ങളുടെയും അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമിച്ചാണിതെന്നും സൗദി ആഭ്യന്തര മന്ത്രി പറഞ്ഞു. യോഗാവസാനത്തില്‍ അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരനും ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍അതിയ്യയും മിനുട്‌സില്‍ ഒപ്പുവെച്ചു.
    സൗദി ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി നാസിര്‍ അല്‍ദാവൂദ്, ആഭ്യന്തര സഹമന്ത്രി ഡോ. ഹിശാം അല്‍ഫാലിഹ്, ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. ഖാലിദ് അല്‍ബതാല്‍, സുരക്ഷാ കാര്യങ്ങള്‍ക്കുള്ള അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍മുഹന്ന, ജവാസാത്ത് മേധാവി ജനറല്‍ സുലൈമാന്‍ അല്‍യഹ്‌യ, പൊതുസുരക്ഷാ വകുപ്പ് മേധാവി ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി, ആഭ്യന്തര മന്ത്രിയുടെ ഓഫീസ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഖാലിദ് അല്‍അര്‍വാന്‍, രഹസ്യാന്വേഷണ വിഭാഗം ഉപമേധാവി മേജര്‍ ജനറല്‍ ഖാലിദ് അല്‍നുവൈമി തുടങ്ങി നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സംബന്ധിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    അമേരിക്കക്ക് നഷ്ടമായ സ്വാതന്ത്ര്യം തിരികെ നൽകും, പുതിയ പാർട്ടി പ്രഖ്യാപിച്ച് ഇലോൺ മസ്ക്
    05/07/2025
    ക്ലബ് ലോകകപ്പ്; ബയേർണിനെ തകർത്തെറിഞ്ഞ് പി.എസ്.ജി
    05/07/2025
    രാജ്യാന്തര വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് എക്സ് ഹാൻഡിലിന് ഇന്ത്യയിൽ വിലക്ക്
    05/07/2025
    ടി.കെ അഷ്റഫിന് എതിരായ നടപടി പിൻവലിക്കണം, നാട്ടിൽ അഭിപ്രായം പറയാൻ പാടില്ലേ-വി.ഡി സതീശൻ
    05/07/2025
    ഖത്തറില്‍ ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യത
    05/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.