ജിദ്ദ :മക്കയിലെ ഹിറാ ജനറൽ ഹോസ്പിറ്റലിൽ രാവിലെ ഏട്ടുമണിക്ക് ആരംഭിച്ച രക്ത ദാന ക്യാമ്പ് വൈകുന്നേരം മൂന്നുമണി വരെ തുടർന്നു അൻപതോളം പേർ രക്തദാനം നിർവ്വഹിച്ചു.
ഹോസ്പിറ്റൽ ചീഫ് എക്സിക്കൂട്ടിവ് ഓഫീസർ ഡോ:റിയാദ് ഖാസി അഹ്മദ് ക്യാമ്പ് ഉദ്ഘാടനം നിർവ്വഹിച്ചു.
അസിസ്റ്റൻ്റ് ഡയരക്ടർ ഡോ:റൈദ് യൂസുഫ് തല്ലാബ്, ഫൈനാൻസ് ഡയരക്ടർ ഹസ്സൻ മാലിക് നെറ്റോ, സപ്പോർട്ട് സർവ്വീസ് ഡയരക്ടർ എൻജിനീയർ അൻവർ അൽ അസീറി, ബ്ലഡ് ബാങ്ക് ഡയരക്ടർ ഡോ. ഹനാൻ മുഹമ്മദ് ഈദ്, ഫാർമസി ഇൻചാർജ്ജ് അഹമ്മദ് അൽഗംദി എന്നിവർ ഉദ്ഘാടനചടങ്ങിൽ പങ്കാളികളായി.
നവോദയ മക്ക ഈസ്റ്റ് ഏരിയാ രക്ഷാധികാരി ഷിഹാബുദ്ദീൻ കോഴിക്കോട്, ആക്ടിംഗ് സെക്രട്ടറി ബുഷാർ ചെങ്ങമനാട്, പ്രസിഡണ്ട് റഷീദ് ഒലവക്കോട്, ട്രഷറർ ഫ്രാൻസീസ് ചവറ, ഏരിയാകമ്മിറ്റി അംഗങ്ങളായ ഫൈസൽ കൊടുവള്ളി,നിസാം മുഹമ്മദ് ചവറ,സുഹൈൽ പെരിമ്പലം, അബ്ദുൽ സലാം വിപി അരിക്കോട്, അൻസാർ താനാളൂർ എന്നിവർ രക്ത ക്യാമ്പിന് നേതൃത്വം നൽകി.