റഫ്ഹ – ജോര്‍ദാനില്‍ കുത്തേറ്റ് മരിച്ച സൗദി പൗരന്‍ സുബ്ന്‍ അബ്ദുസ്സബാഹ് അല്‍ശമ്മരിയുടെ മൃതദേഹം സ്വദേശമായ ഉത്തര സൗദിയിലെ റഫ്ഹയില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മറവു ചെയ്തു. ഇന്നലെ ജുമുഅ നമസ്‌കാരാനന്തരം റഫ്ഹ അല്‍കബീര്‍ ജുമാമസ്ജിദില്‍ മയ്യിത്ത് നമസ്‌കാരം പൂര്‍ത്തിയാക്കിയാണ് മയ്യിത്ത് ഖബറടക്കിയത്.
ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും അടക്കമുള്ളവര്‍ അനന്തര കര്‍മങ്ങളില്‍ പങ്കെടുത്തു. രണ്ടു ദിവസം മുമ്പ് ജോര്‍ദാനി യുവാവാണ് സൗദി പൗരനെ കുത്തിക്കൊന്നത്. പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് മൃതദേഹം കര മാര്‍ഗം സൗദിയിലെത്തിക്കാനുള്ള നടപടികള്‍ ജോര്‍ദാനിലെ സൗദി എംബസി സ്വീകരിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group