ജിദ്ദ- മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം ഭേദഗതി ബില്ലിലൂടെ അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് ഒ.ഐ.സി.സി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ദാരിദ്ര്യ നിർമാർജനം ലക്‌ഷ്യം വെച്ച് യു.പി.എ സർക്കാർ നടപ്പിലാക്കിയ അഭിമാന പദ്ധതിയാണ് രാഷ്ട്രപിതാവിന്റെ നാമധേയത്തിലുള്ള ദേശീയ തൊഴിലുറപ്പു പദ്ധതി.
യു.പി.എ സർക്കാർ ആവിഷ്ക്കരിച്ചു വിജയകരമായി നടപ്പാക്കിയ പദ്ധതിയുടെ തൊണ്ണൂറു ശതമാനവും കേന്ദ്രവിഹിതമായിരുന്നു. എന്നാൽ ഭേദഗതിയിലൂടെ പകുതിയോളം വിഹിതം സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചു കേന്ദ്ര സർക്കാർ അഭിമാന പദ്ധതിയെ തകർക്കാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
രാഷ്ട്രപിതാവിന്റെ പേര് പദ്ധതിയിൽ അടർത്തിമാറ്റിയത് ഗാന്ധി നിന്ദയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് പ്രതിഷേധ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിച്ച ഒ.ഐ.സി.സി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ഹക്കീം പാറക്കൽ പറഞ്ഞു. വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ കാവുംപായ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അസ്ഹാബ് വർക്കല സ്വാഗതവും ട്രഷറർ ഷരീഫ് അറക്കൽ നന്ദിയും പറഞ്ഞു.
ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം അലി തേക്ക് തോട് നാഷണൽ കമ്മിറ്റി സെക്രട്ടറി അനിൽകുമാർ പത്തനംതിട്ട, അഡ്വ. റഫീഖ്, ആസാദ് പോരൂർ എന്നിവർ സംസാരിച്ചു. ഷൗക്കത്ത് പരപ്പനങ്ങാടി, അബ്ദുൽ ഖാദർ ആലുവ, റാഷിദ് വർക്കല, മജീദ് ചേറൂർ, സക്കീർ ചെമ്മണ്ണൂർ, നൗഷാദ് ചാലിയാർ, സമീർ കാളികാവ്, അഷ്റഫ് കോഴിക്കോട്, നാസർ കോഴിത്തോടി, അയ്യൂബ് പന്തളം, ബഷീർ പരുത്തിക്കുന്നൻ, ഷിബു സെബാസ്റ്റ്യൻ, മൻസൂർ വയനാട്, ഷാനു കരമന, ജോസഫ് എറണാകുളം, അസീം, നാസർ വയനാട്, നിതേഷ് കാസർഗോഡ്, പ്രിൻസ് കൊല്ലം, റിയാസ് കോഴിക്കോട് നേതൃത്വം നൽകി
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



