അബഹ – അബഹ നഗരത്തില്‍ ഇടിമിന്നലേറ്റ് സൗദി വനിതയും മകളും മരണപ്പെട്ടു. അല്‍ജൗഫ് പ്രവിശ്യയിലെ ഖുറയ്യാത്ത് നിവാസികളായ സൗദി വനിത ഇഖ്ബാല്‍ ബിന്‍ത് അബ്ദുല്‍ഹാദി അല്‍ശറാരിയും മകള്‍ യാറാ ഉബൈദുല്ല അവദ് അല്‍ശറാരിയുമാണ് മരിച്ചത്.
അസീറിലേക്ക് വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു ഇവര്‍. മഴക്കിടെയാണ് ഇരുവര്‍ക്കും ഇടിമിന്നലേറ്റത്. ഇരുവരും തല്‍ക്ഷണം മരണപ്പെട്ടു. ഇടിമിന്നലിന്റെ ഫോട്ടോകളും വീഡിയോയും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group