Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, May 29
    Breaking:
    • ദുബായ് ഡ്യൂട്ടി ഫ്രീ; രണ്ടാം തവണയും ഭാഗ്യം നേടി മലയാളി
    • കോട്ടയം സ്വദേശിയായ മുപ്പതുകാരൻ ഖത്തറിൽ നിര്യാതനായി
    • സന്‍ആയിൽ വ്യോമാക്രമണം; അവസാന യെമനിയ വിമാനവും ഇസ്രായേല്‍ തകര്‍ത്തു
    • അതിസമ്പന്നർ സ്വർണം സിംഗപ്പൂരിലേക്ക് മാറ്റുന്നു; ഇതാണ് കാരണങ്ങൾ
    • ഹമാസ് നേതാവ് മുഹമ്മദ് അല്‍ സിന്‍വാര്‍ കൊല്ലപ്പെട്ടതായി നെതന്യാഹു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    സൗദി കെ.എം.സി.സി സുരക്ഷാ പദ്ധതിയിൽ അണിചേരാൻ പ്രവാസികൾ ആവേശത്തോടെ രംഗത്ത്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/10/2024 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    കെ.എം.സി.സി നാഷണൽ കമ്മിറ്റി സുരക്ഷാപദ്ധതിയുടെ 2025 വർഷത്തേക്കുള്ള കാമ്പയിൻ ഉദ്‌ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നാഷണൽ കമ്മിറ്റി മുഖ്യ രക്ഷാധികാരി കെ പി മുഹമ്മദ്‌കുട്ടിയ്ക്ക് അംഗത്വം പുതുക്കി നൽകി നിർവഹിക്കുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി നെഞ്ചേറ്റാൻ സൗദിയിലെ പ്രവാസികൾ ആവേശത്തോടെ രംഗത്ത്. 2025 വർഷത്തേക്കുള്ള അംഗത്വ കാമ്പയിൻ ഒക്ടോബർ 15 മുതൽ ആരംഭിച്ചപ്പോൾ തന്നെ നൂറുകണക്കിന് പ്രവാസികളാണ് അംഗത്വം പുതുക്കാനും പുതുതായി അംഗമാകാനും രംഗത്തുള്ളതെന്ന് കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞിമോൻ കാക്കിയ, ജനറൽ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട് എന്നിവർ അറിയിച്ചു. നവംബർ 15 വരെ നീണ്ടു നിൽക്കുന്ന കാമ്പയിനിൽ സൗദിയിലെ മുഴുവൻ പ്രവാസികളും അണിചേരണമെന്നും ഒട്ടേറെ പുതുമകളുമായാണ് പദ്ധതി പ്രവാസികൾക്കിടയിലേക്ക് എത്തുന്നതെന്നും നേതാക്കൾ വ്യക്തമാക്കി.

    കഴിഞ്ഞ ദിവസം കാസർഗോഡ് നടന്ന സുരക്ഷാ പദ്ധതി ആനുകൂല്യ വിതരണ ചടങ്ങിൽ അടുത്ത വർഷത്തേക്കുള്ള കാമ്പയിൻ ഉദ്ഘാടനം നാഷണൽ കമ്മിറ്റി മുഖ്യ രക്ഷാധികാരി കെ പി മുഹമ്മദ്‌കുട്ടിക്ക് അംഗത്വം പുതുക്കി നൽകി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചിരുന്നു. കെ.എം.സി.സിയുടെ നാൽപതോളം സെൻട്രൽ കമ്മിറ്റികൾ വഴിയാണ് കാമ്പയിൻ നടക്കുക. എല്ലാ ഭാഗങ്ങളിലും സെൻട്രൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പദ്ധതിയുടെ കോ ഓർഡിനേറ്റര്മാരെ നിശ്ചയിച്ചിട്ടുണ്ട്. ലളിതമായ നടപടികളിലൂടെ അംഗത്വമെടുക്കാനും പുതുക്കാനും ഓൺലൈൻ വഴി കൂടുതൽ സൗകര്യങ്ങളാണ് ഇത്തവണ ഏർപ്പെടുത്തിയിട്ടുള്ളത്. പ്രവാസം അവസാനിപ്പിച്ച മുൻ പ്രവാസികൾക്കും അംഗത്വം എടുക്കാൻ സംവിധാനമുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കുടുംബനാഥന്മാരുടെ അപ്രതീക്ഷിത വേർപാടിൽ അനാഥരായി പോയ കുടുംബങ്ങൾക്ക് താങ്ങും തണലുമായി മാറുകയായിരുന്നു കെ.എം.സി.സി സുരക്ഷാ പദ്ധതി. നിറഞ്ഞ കണ്ണുകളുമായി കെ.എം.സി.സിയുടെ പക്കൽ നിന്ന് ആനുകൂല്യങ്ങൾ ഏറ്റുവാങ്ങിയ കുടുംബങ്ങൾ ഈ പദ്ധതിയില്ലായിരുന്നുവെങ്കിൽ നേരിടേണ്ടി വന്നിരുന്ന പ്രതിസന്ധികളെ കുറിച്ച് കണ്ണീരോടെയാണ് വിവരിച്ചത്. ഈ പദ്ധതിയെ മുഴുവൻ പ്രവാസികൾക്കും തുണയാകുന്നു വിധം കൂടുതൽ ജനകീയമാക്കണമെന്ന് കൂടി അവർ ആവശ്യപെടുന്നു.

    ഒരു വ്യാഴവട്ട കാലത്തിനിടയിൽ പദ്ധതിയിൽ അംഗങ്ങളായ അറുനൂറോളം പേരാണ് മരണപ്പെട്ടത്. ആലംബഹീനരായ ഇവരുടെ കുടുംബങ്ങൾക്ക് താങ്ങായി മാറിയ കെ.എം.സി.സിയുടെ സുരക്ഷ പദ്ധതി നാൽപത് കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങളാണ് നൽകിയത്. രണ്ടായിരത്തിൽ പരം പേർക്ക് ചികിത്സാ സഹായവും നൽകി. രജിസ്‌ട്രേഡ് ട്രസ്റ്റ് വഴി കൃത്യതയോടെയും സുതാര്യമായും നടന്നു വരുന്ന പദ്ധതി പൂർണ്ണമായും നിയമവിധേയമായിട്ടാണ് പ്രവർത്തിക്കുന്നത്. 12 വർഷത്തിനകം ഇതുവരെയായി നാൽപത് കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങളാണ് നൽകിയത്. രണ്ടായിരത്തിൽ പരം പേർക്ക് ചികിത്സാ സഹായവും നൽകി. രജിസ്‌ട്രേഡ് ട്രസ്റ്റ് വഴി കൃത്യതയോടെയും സുതാര്യമായും നടന്നു വരുന്ന പദ്ധതി പൂർണ്ണമായും നിയമവിധേയമായിട്ടാണ് പ്രവർത്തിക്കുന്നത്.

    സൗദിയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് കക്ഷി രാഷ്ട്രീയത്തിനും ജാതി മത വേര്‍ത്തിരിവുകള്‍ക്കുമതീതമായി ചേരാവുന്ന പ്രവാസലോകത്തെ ഏറ്റവും വലിയ പരസ്പര സഹായ പദ്ധതിയിയാണ് കെഎംസിസി നാഷണല്‍ കമ്മറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി. കോവിഡ് കാലത്ത് സൗദിയിൽ മരിച്ച അമ്പതോളം പേർക്ക് കെ.എം.സി.സിയുടെ ഈ പദ്ധതി ആശ്വാസം പകർന്നിരുന്നു. കഠിനാധ്വാനത്തിനിടയിൽ ആരോഗ്യ പരിചരണത്തിന് സമയം കിട്ടാതെ മാറാരോഗങ്ങൾക്കും മറ്റും അടിമപ്പെടുന്ന സാധാരണക്കാരായ പ്രവാസികൾക്ക് അണിചേരാൻ പറ്റുന്ന ഏറ്റവും മികച്ച പദ്ധതിയാണിത്. www.mykmcc.org എന്ന വെബ്‌സൈറ്റിലൂടെ അംഗത്വം പുതുക്കാനും പുതുതായി അംഗത്വം എടുക്കാനും അവസരമുണ്ട്. ഓൺലൈൻ വഴി ചേരാൻ പ്രയാസമുള്ള പ്രവാസികൾ അവരവരുടെ ഭാഗങ്ങളിലുള്ള കെ.എം.സി.സി കമ്മിറ്റികളുമായി ബന്ധപ്പെട്ടാൽ അംഗത്വമെടുക്കാൻ സാധിക്കും.

    അനാഥരാകുന്ന കുടുംബങ്ങൾക്ക് സർക്കാറുകളിൽനിന്ന് പോലും യാതൊരു സഹായവും ലഭിക്കാത്ത സാഹചര്യത്തിലാണ് കെ.എം.സി.സിയുടെ ഈ കർമ്മ പദ്ധതി നിരവധി കുടുംബങ്ങൾക്ക് കൈത്താങ്ങാവുന്നതെന്ന് കെ.എം.സി.സി നാഷണൽ കമ്മിറ്റി മുഖ്യ രക്ഷാധികാരി കെ.പി മുഹമ്മദ്കുട്ടി,ചെയർമാൻ ഖാദര്‍ ചെങ്കള, ട്രഷറർ അഹമ്മദ് പാളയാട്ട് , സുരക്ഷാപദ്ധതി ചെയര്‍മാന്‍ അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി, കോ ഓർഡിനേറ്റർ റഫീഖ് പാറക്കൽ എന്നിവരും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Insurance KMCC
    Latest News
    ദുബായ് ഡ്യൂട്ടി ഫ്രീ; രണ്ടാം തവണയും ഭാഗ്യം നേടി മലയാളി
    28/05/2025
    കോട്ടയം സ്വദേശിയായ മുപ്പതുകാരൻ ഖത്തറിൽ നിര്യാതനായി
    28/05/2025
    സന്‍ആയിൽ വ്യോമാക്രമണം; അവസാന യെമനിയ വിമാനവും ഇസ്രായേല്‍ തകര്‍ത്തു
    28/05/2025
    അതിസമ്പന്നർ സ്വർണം സിംഗപ്പൂരിലേക്ക് മാറ്റുന്നു; ഇതാണ് കാരണങ്ങൾ
    28/05/2025
    ഹമാസ് നേതാവ് മുഹമ്മദ് അല്‍ സിന്‍വാര്‍ കൊല്ലപ്പെട്ടതായി നെതന്യാഹു
    28/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version