Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, August 31
    Breaking:
    • ജനാധിപത്യ സംരക്ഷണ പോരാട്ടങ്ങൾക്ക് പൂർണ്ണ പിന്തുണ, സഫ കെ.എം.സി.സി ഐക്യദാർഢ്യവും പ്രതിഷേധ സംഗമവും ശ്രദ്ധേയമായി
    • ജിസാൻ പ്രവാസി കെയർ കോർഡിനേറ്റർമാർക്കുള്ള അനുമോദനവും കെഎംസിസി കുടുംബ സംഗമവും സംഘടിപ്പിച്ചു
    • പ്രകൃതിവിരുദ്ധ പീഡനം; 69 കാരന് 33 വർഷം തടവ്
    • രിസാല സ്റ്റഡി സര്‍ക്കിള്‍ മീലാദ് ടെസ്റ്റിന് തുടക്കം; ഒന്നാം സ്ഥാനക്കാർക്ക് 50,000 രൂപ സമ്മാനം
    • അറാദിലെ താമസസ്ഥലത്ത് തീപിടിത്തം; നിരവധി പേർക്ക് പരുക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദി, ഇന്ത്യ നാവിക സേനാ സഹകരണം: ഇന്ത്യന്‍ പടക്കപ്പലുകള്‍ ജിദ്ദയിൽ

    ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള പതിവ് നാവിക കൈമാറ്റങ്ങളുടെ ഭാഗമായാണ് കഴിഞ്ഞ ദിവസങ്ങളിലെ ഈ കപ്പൽ സന്ദർശനം
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/08/2025 Saudi Arabia Gulf India 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – സൗദി, ഇന്ത്യ നാവിക സേനകള്‍ തമ്മില്‍ സഹകരണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ പടക്കപ്പലുകള്‍ ജിദ്ദ സന്ദർശിച്ചു. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള പതിവ് നാവിക കൈമാറ്റങ്ങളുടെ ഭാഗമായാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യന്‍ നാവികസേനയുടെ മള്‍ട്ടി-റോള്‍ പടക്കപ്പലായ ഐ.എന്‍.എസ് തമാലും ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയറായ ഐ.എന്‍.എസ് സൂറത്തും ജിദ്ദ ഇസ്‌ലാമിക് തുറമുഖം സന്ദര്‍ശിച്ചത്. അടുത്ത് റഷ്യയില്‍ കമ്മീഷന്‍ ചെയ്യപ്പെട്ട ഐ.എന്‍.എസ് തമാല്‍ ഇന്ത്യയിലേക്കുള്ള യാത്രയിലാണ്. ഇന്ത്യന്‍ നാവികസേന ഇറക്കുമതി ചെയ്യുന്ന അവസാന യുദ്ധക്കപ്പല്‍ കൂടിയാണ് ഐ.എന്‍.എസ് തമാല്‍.

    റോയല്‍ സൗദി നാവിക സേനയിലെയും വെസ്റ്റേണ്‍ കപ്പല്‍പടയിലെയും മേധാവികള്‍, മക്ക പ്രവിശ്യ സൗദി ബോര്‍ഡര്‍ ഗാര്‍ഡ്സ് ഡയറക്ടര്‍ ജനറല്‍ എന്നിവരുമായി ഇന്ത്യന്‍ നാവിക സേനാ ഉദ്യോഗസ്ഥർ ആശയവിനിമയം നടത്തി. ജിദ്ദ മാരിടൈം റെസ്‌ക്യൂ കോര്‍ഡിനേഷന്‍ സെന്റര്‍ പ്രവര്‍ത്തനങ്ങളെയും നടപടിക്രമങ്ങളെയും കുറിച്ച് പരിചയപ്പെട്ട സംഘം റോയല്‍ സൗദി നാവിക സേനയുമായുള്ള സൗഹൃദ ഫുട്ബോള്‍ മത്സരവും നടത്തി. ജിദ്ദ തുറമുഖം വിടുന്നതിനിടെ പാസേജ് എക്‌സര്‍സൈസോടെയാണ് ഇന്ത്യന്‍ കപ്പലുകളുടെ സന്ദര്‍ശനം പൂര്‍ത്തിയായത്. സൗദി അതിഥികള്‍ക്കും പ്രാദേശിക പ്രവാസികള്‍ക്കും വേണ്ടി ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹെല്‍ അജാസ് ഖാന്‍ ഐ.എന്‍.എസ് തമാലില്‍ അത്താഴ വിരുന്നും ഒരുക്കിയിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സമഗ്രമായ പ്രതിരോധ ബന്ധങ്ങള്‍ പങ്കിടുന്ന ഇന്ത്യയുടെയും സൗദി അറേബ്യയുടെയും പ്രധാന ഘടകമാണ് നാവിക സഹകരണം. 2021 ലും 2023 ലും ഇന്ത്യയുടെയും സൗദി അറേബ്യയുടെയും നാവിക സേനകള്‍ സംയുക്തമായി ഇന്ത്യന്‍ ഓഷ്യന്‍ എന്ന പേരിൽ സമുദ്രാഭ്യാസം നടത്തിയിരുന്നു. ഈ വർഷത്തിന്റെ ആദ്യത്തിൽ ഇരു രാജ്യങ്ങളിലെയും നാവിക സേനാ മേധാവികള്‍ തമ്മിലുള്ള ചര്‍ച്ചകളുടെ ആദ്യ റൗണ്ടും നടത്തിയിരുന്നു. പരിശീലനം, ശേഷികള്‍ വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നാവിക ഉദ്യോഗസ്ഥരുടെയും കേഡറ്റുകളുടെയും കൈമാറ്റം പതിവായി നടക്കുന്നതാണ്. അടുത്ത്, റോയല്‍ സൗദി നാവിക സേനാ പ്രതിനിധി സംഘം ഇന്ത്യയിലെ ഗുരുഗ്രാമിലുള്ള ഇന്‍ഫര്‍മേഷന്‍ ഫ്യൂഷന്‍ സെന്റര്‍- ഇന്ത്യന്‍ ഓഷ്യന്‍ റീജിയനും സന്ദര്‍ശിച്ചിച്ചിരുന്നു. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ശക്തമായ തന്ത്രപരമായ പങ്കാളിത്തത്തിന്റെ തെളിവാണ് ജിദ്ദയിലെ ഇന്ത്യന്‍ നാവിക കപ്പലുകളുടെ സന്ദര്‍ശനം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    India latest saudi news Saudi Saudi India saudi malayalam news
    Latest News
    ജനാധിപത്യ സംരക്ഷണ പോരാട്ടങ്ങൾക്ക് പൂർണ്ണ പിന്തുണ, സഫ കെ.എം.സി.സി ഐക്യദാർഢ്യവും പ്രതിഷേധ സംഗമവും ശ്രദ്ധേയമായി
    31/08/2025
    ജിസാൻ പ്രവാസി കെയർ കോർഡിനേറ്റർമാർക്കുള്ള അനുമോദനവും കെഎംസിസി കുടുംബ സംഗമവും സംഘടിപ്പിച്ചു
    31/08/2025
    പ്രകൃതിവിരുദ്ധ പീഡനം; 69 കാരന് 33 വർഷം തടവ്
    31/08/2025
    രിസാല സ്റ്റഡി സര്‍ക്കിള്‍ മീലാദ് ടെസ്റ്റിന് തുടക്കം; ഒന്നാം സ്ഥാനക്കാർക്ക് 50,000 രൂപ സമ്മാനം
    30/08/2025
    അറാദിലെ താമസസ്ഥലത്ത് തീപിടിത്തം; നിരവധി പേർക്ക് പരുക്ക്
    30/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.