മക്ക – ആറംഗ സൗദി കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും ഹജ് കാലത്ത് തീര്‍ഥാടകരെ സേവിക്കാന്‍ വളണ്ടിയര്‍മാരായി സേവമനുഷ്ഠിച്ച് പുണ്യം നേടാന്‍ മത്സരിക്കുന്നു.
പിതാവില്‍ നിന്നും പിതാമഹന്മാരില്‍ നിന്നുമാണ് ഹജ് സേവന മേഖലാ സന്നദ്ധപ്രവര്‍ത്തനം താന്‍ പഠിച്ചതെന്ന് കുടുംബത്തിന്റെ ഗൃഹനാഥനായ സൗദി പൗരന്‍ പറഞ്ഞു. ആണ്‍മക്കളും പെണ്‍മക്കളുമെല്ലാം തനിക്കൊപ്പം ഹജ് സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. ഹാജിമാരെ സ്വീകരിക്കല്‍, ഉപഹാരങ്ങള്‍ വിതരണം ചെയ്യല്‍, മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കല്‍, ബോധവല്‍ക്കണം, ആരോഗ്യ പരിചരണങ്ങള്‍ നല്‍കല്‍ എന്നീ മേഖലകളിലെല്ലാം കുടുംബാംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
സ്‌പെഷ്യലൈസ് ചെയ്ത മേഖലയായതിനാല്‍ ഹജ് തീര്‍ഥാടകരെ ബോധവല്‍ക്കരിക്കുന്ന പ്രസിദ്ധീകരണങ്ങളും പരസ്യങ്ങളും പെണ്‍മക്കളില്‍ ഒരാള്‍ രൂപകല്‍പന ചെയ്യുന്നു. മറ്റൊരു മകന്‍ ഹാജിമാരുടെ ആരോഗ്യ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നു. വേറൊരു മകന്‍ തീര്‍ഥാടകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ബോധവല്‍ക്കരിക്കുകയും ചെയ്യുന്ന മേഖലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും സൗദി പൗരന്‍ പറഞ്ഞു. ഹാജിമാരെ സേവിച്ചാണ് താന്‍ വളര്‍ന്നതെന്ന് മക്കളില്‍ ഒരാള്‍ പറഞ്ഞു. ഹജ് സേവന മേഖലയില്‍ സന്നദ്ധസേവനം നടത്തുന്നത് മക്ക നിവാസികളുടെ സ്വഭാവമാണെന്നും യുവാവ് പറഞ്ഞു.