ജിദ്ദ – വ്യാജ ചെക്ക് കേസില്‍ സൗദി പൗരനെ പ്രത്യേക കോടതി മൂന്നു വര്‍ഷം തടവിന് ശിക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. പ്രതിക്ക് മൂന്നു ലക്ഷം റിയാല്‍ പിഴ ചുമത്തിയിട്ടുമുണ്ട്. സന്നദ്ധ സംഘടനയുടെ പേരില്‍ 3.4 കോടിയിലേറെ റിയാലിന്റെ വ്യാജ ചെക്കുകള്‍ നിര്‍മിച്ച കേസിലാണ് സൗദി പൗരനെ കോടതി ശിക്ഷിച്ചത്.
അനധികൃത രീതിയില്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ചെക്ക് ബുക്ക് കൈക്കലാക്കിയ പ്രതി 3.4 കോടിയിലേറെ റിയാലിന്റെ മൂന്നു ചെക്കുകള്‍ ഇഷ്യു ചെയ്ത് സൊസൈറ്റി സി.ഇ.ഒയുടെ വ്യാജ ഒപ്പും സീലും പതിച്ച് മാറാന്‍ വേണ്ടി ബാങ്കുകളില്‍ സമര്‍പ്പിക്കുകയായിരുന്നു. ചാരിറ്റബിള്‍ സൊസൈറ്റിക്കു കീഴിലെ പദ്ധതികളുടെ മെയിന്റനന്‍സ് കരാറിനാണ് ചെക്കുകള്‍ ഇഷ്യു ചെയ്തതെന്നാണ് പ്രതി വാദിച്ചിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group