Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Tuesday, July 1
    Breaking:
    • ജാനകി vs സ്റ്റേറ്റ് ഓഫ് കേരള വിവാദം: സെന്‍സര്‍ ബോര്‍ഡ് നടപടി ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് മന്ത്രി സജി ചെറിയാന്‍
    • എസ്.എഫ്,ഐ ‘ഗുണ്ടായിസത്തില്‍’ പ്രതിഷേധിച്ച് കൊല്ലത്ത് നാളെ എ.ഐ.എസ്.എഫ് വിദ്യാഭ്യാസ ബന്ധ്
    • “കൂത്തുപറമ്പ് വെടിവെപ്പ് നടത്തിയത് യു ഡി എഫ് സർക്കാർ”, റവാഡയ്ക്ക് പങ്കില്ലെന്ന് എം വി ഗോവിന്ദന്‍
    • ​ഗാസക്ക് അകത്തും പുറത്തും കനത്ത ആക്രമണം; ഇസ്രായേൽ കൊന്നൊടുക്കിയത് 56,000 ഫലസ്തീനികളെ
    • സൗദി പ്രവാസികൾക്ക് ആശ്വാസം, വിസിറ്റ് വിസ ഓൺലൈൻ വഴി പുതുക്കാം, സേവനം വീണ്ടും ലഭ്യമായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Gulf»Saudi Arabia

    ഇന്ത്യ-പാക്കിസ്ഥാൻ വെടിനിർത്തൽ, നിർണായക പങ്കു വഹിച്ചത് സൗദി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/05/2025 Saudi Arabia Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – ലോകത്താകമാനമുള്ള സമാധാന പ്രേമികളെ സന്തോഷത്തിലാഴ്ത്തി ഇന്ത്യയും പാക്കിസ്ഥാനും വെടിനിർത്തൽ പ്രഖ്യാപിച്ച സഹചര്യത്തിലേക്ക് നയിച്ചത് സൗദി അറേബ്യയുടെ ഇടപെടൽ. സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ ജുബൈർ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഇന്ത്യയിലും പാക്കിസ്ഥാനിലും നടത്തിയ ചർച്ചകളാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ പ്രക്രിയകളിലേക്ക് നീങ്ങാൻ ഇടയാക്കിയത്. ഇന്ന് രാവിലെ സൗദി വിദേശകാര്യമന്ത്രാലയം ചർച്ച സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിടുകയും ചെയ്തു.

    പാക്കിസ്ഥാനുമായും ഇന്ത്യയുമായും ശക്തമായ രാഷ്ട്രീയ, സാമ്പത്തിക ബന്ധം നിലനിര്‍ത്തുന്ന സൗദി അറേബ്യ ഇരുരാജ്യങ്ങളുമായുള്ള സംഘര്‍ഷത്തിന് അന്ത്യമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് ശക്തമായ നയതന്ത്രശ്രമങ്ങളാണ് നടത്തിയത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ വെടിനിർത്തൽ പ്രഖ്യാപിച്ചത് സൗദിയുടെ കൂടി ശ്രമത്തിന്റെ ഭാഗമാണ്. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിര്‍ദേശാനുസരണമാണ് സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ജുബൈര്‍ ഈ മാസം എട്ട്, ഒമ്പത് തീയതികളില്‍ ന്യൂദല്‍ഹിയും ഇസ്‌ലാമാബാദും സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തിയത്. സംഘര്‍ഷം ലഘൂകരിക്കാനും നിലവിലുള്ള സൈനിക ഏറ്റുമുട്ടലുകള്‍ അവസാനിപ്പിക്കാനും സംഭാഷണങ്ങളിലൂടെയും നയതന്ത്ര മാര്‍ഗങ്ങളിലൂടെയും എല്ലാ തര്‍ക്കങ്ങളും പരിഹരിക്കാനുമുള്ള സൗദി അറേബ്യയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ചര്‍ച്ച നടത്തിയതെന്ന് സൗദി വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    വെടിനിർത്തൽ പ്രാബല്യത്തിൽ, അംഗീകരിച്ചതായി ഇന്ത്യയും പാക്കിസ്ഥാനും

    വ്യാഴാഴ്ച ഇസ്‌ലാമാബാദില്‍ ആദില്‍ അല്‍ജുബൈറിനെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് സ്വീകരിച്ചു. പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള നിലവിലെ സംഭവവികാസങ്ങളും സംഘര്‍ഷങ്ങളും ഇരുവരും വിശകലനം ചെയ്തു. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനോടും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനോടും ഷഹബാസ് ഷെരീഫ് നന്ദി പ്രകടിപ്പിച്ചതായും ഇരു രാജ്യങ്ങളും തമ്മിലുള്ള ഊഷ്മളമായ സാഹോദര്യ ബന്ധങ്ങളെ വിലമതിക്കുന്നതായും പാക്കിസ്ഥാന്‍ സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

    ആദില്‍ അല്‍ജുബൈര്‍ ബുധനാഴ്ച ന്യൂദല്‍ഹിയില്‍ വെച്ച് ഇന്ത്യന്‍ വിദേശ മന്ത്രി എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ചയും ചര്‍ച്ചയും നടത്തി. കൂടിക്കാഴ്ച ഫലപ്രദമായിരുന്നെന്ന് എക്‌സ് പ്ലാറ്റ്ഫോമിലെ പോസ്റ്റില്‍ ഇന്ത്യന്‍ വിദേശ മന്ത്രി പറഞ്ഞു. ഏപ്രില്‍ 25 ന് സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ഇന്ത്യന്‍ വിദേശ മന്ത്രി എസ്. ജയ്ശങ്കറുമായും പാക്കിസ്ഥാന്‍ വിദേശ മന്ത്രി ഇസ്ഹാഖ് ദറുമായും ഫോണില്‍ ബന്ധപ്പെട്ട് പ്രാദേശിക സംഭവവികാസങ്ങളും സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനുള്ള ശ്രമങ്ങളും ചര്‍ച്ച ചെയ്തിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചുവരുന്നതിലും അതിര്‍ത്തി പ്രദേശങ്ങളില്‍ തുടര്‍ച്ചയായ വെടിവെപ്പിലും ഏപ്രില്‍ 30 ന് സൗദി അറേബ്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പിരിമുറുക്കങ്ങള്‍ കുറക്കണമെന്നും സ്ഥിതിഗതികള്‍ വഷളാകുന്നത് ഒഴിവാക്കണമെന്നും നയതന്ത്ര മാര്‍ഗങ്ങളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്നും നല്ല അയല്‍പക്ക തത്വങ്ങളെ മാനിക്കണമെന്നും തങ്ങളുടെ ജനങ്ങളുടെയും മേഖലയിലെ ജനങ്ങളുടെയും പ്രയോജനത്തിനായി സ്ഥിരതയും സമാധാനവും കൈവരിക്കാന്‍ പ്രവര്‍ത്തിക്കണമെന്നും ഇന്ത്യയോടും പാക്കിസ്ഥാനോടും സൗദി വിദേശ മന്ത്രാലയം പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    India Pakisthan Saudi arabia സൗദി അറേബ്യ
    Latest News
    ജാനകി vs സ്റ്റേറ്റ് ഓഫ് കേരള വിവാദം: സെന്‍സര്‍ ബോര്‍ഡ് നടപടി ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് മന്ത്രി സജി ചെറിയാന്‍
    01/07/2025
    എസ്.എഫ്,ഐ ‘ഗുണ്ടായിസത്തില്‍’ പ്രതിഷേധിച്ച് കൊല്ലത്ത് നാളെ എ.ഐ.എസ്.എഫ് വിദ്യാഭ്യാസ ബന്ധ്
    01/07/2025
    “കൂത്തുപറമ്പ് വെടിവെപ്പ് നടത്തിയത് യു ഡി എഫ് സർക്കാർ”, റവാഡയ്ക്ക് പങ്കില്ലെന്ന് എം വി ഗോവിന്ദന്‍
    01/07/2025
    ​ഗാസക്ക് അകത്തും പുറത്തും കനത്ത ആക്രമണം; ഇസ്രായേൽ കൊന്നൊടുക്കിയത് 56,000 ഫലസ്തീനികളെ
    01/07/2025
    സൗദി പ്രവാസികൾക്ക് ആശ്വാസം, വിസിറ്റ് വിസ ഓൺലൈൻ വഴി പുതുക്കാം, സേവനം വീണ്ടും ലഭ്യമായി
    01/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.