ജിദ്ദ – സൗദിയില്‍ താപനില ഗണ്യമായി കുതിച്ചുയര്‍ന്ന പശ്ചാത്തലത്തില്‍ സിഗരറ്റ് ലൈറ്ററുകളും പവര്‍ബാങ്കുകളും മൊബൈല്‍ ഫോണ്‍ ബാറ്ററികളും ഗ്യാസ് സിലിണ്ടറുകളും സ്‌പ്രേ കുപ്പികളും ഹാന്‍ഡ് സാനിറ്റൈസര്‍ ബോട്ടിലുകളും വാഹനങ്ങളില്‍ സൂക്ഷിക്കരുതെന്ന് സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു. കടുത്ത ചൂടില്‍ ഇവ പൊട്ടിത്തെറിക്കാനും അഗ്നിബാധക്ക് ഇടയാക്കാനും സാധ്യതയുണ്ട്. ഉയര്‍ന്ന ചൂടില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ഒഴികെയുള്ള വസ്തുക്കള്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ട്.
ഹാന്‍ഡ് സാനിറ്റൈസറുകള്‍ കാറില്‍ അഗ്നിബാധക്ക് ഇടയാക്കിയേക്കുമെന്നും സിവില്‍ ഡിഫന്‍സ് പറഞ്ഞു. റിയാദ്, മദീന, കിഴക്കന്‍ പ്രവിശ്യ, അല്‍ഖസീം അടക്കമുള്ള ചില പ്രവിശ്യകളിലും നഗരങ്ങളിലും ഉഷ്ണ തരംഗം അനുഭവപ്പെടുമെന്നും ഇവിടങ്ങളില്‍ കൂടിയ താപനില 48 ഡിഗ്രിയായി ഉയര്‍ന്നേക്കുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group