ജിദ്ദ – ഈ വര്‍ഷം രണ്ടാം പാദത്തില്‍ സൗദി ബാങ്കുകള്‍ മികച്ച ലാഭം കൈവരിച്ചു. സൗദി നാഷണല്‍ ബാങ്ക് മൂന്നു മാസത്തിനിടെ 523.1 കോടി റിയാല്‍ ലാഭം നേടി. കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തില്‍ എസ്.എന്‍.ബി ലാഭത്തില്‍ 4.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തില്‍ സൗദി നാഷണല്‍ ബാങ്ക് ലാഭം 501.6 കോടി റിയാലായിരുന്നു.
അല്‍റാജ്ഹി ബാങ്ക് ലാഭത്തില്‍ 13.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. രണ്ടാം പാദത്തില്‍ അല്‍റാജ്ഹി ബാങ്ക് 460.9 കോടി റിയാല്‍ ലാഭം നേടി. കഴിഞ്ഞ കൊല്ലം രണ്ടാം പാദത്തില്‍ ബാങ്ക് ലാഭം 415 കോടി റിയാലായിരുന്നു. രണ്ടാം പാദത്തില്‍ അല്‍റിയാദ് ബാങ്ക് ലാഭം 17.9 ശതമാനം തോതില്‍ ഉയര്‍ന്ന് 233.7 കോടി റിയാലായി. കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തില്‍ ഇത് 198.2 കോടി റിയാലായിരുന്നു.
സൗദി ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് കൈവരിച്ച ലാഭത്തില്‍ ഒമ്പതര ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. രണ്ടാം പാദത്തില്‍ ബാങ്ക് 48.6 കോടി റിയാല്‍ ലാഭം നേടി. കഴിഞ്ഞ കൊല്ലം രണ്ടാം പാദത്തില്‍ സൗദി ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് ലാഭം 44.3 കോടി റിയാലായിരുന്നു.