ജിദ്ദ – കഴിഞ്ഞ കൊല്ലം മൂന്നാം പാദത്തെ അപേക്ഷിച്ച് ഈ വര്‍ഷം മൂന്നാം പാദത്തില്‍ സൗദിയില്‍ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ അഞ്ചു ശതമാനം വളര്‍ച്ച കൈവരിച്ചെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ്. എല്ലാ പ്രധാന സാമ്പത്തിക മേഖലകളിലും വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. എണ്ണ മേഖല 8.2 ശതമാനം രേഖപ്പെടുത്തിയപ്പോൾ എണ്ണ ഇതര മേഖലയിൽ 4.5 ശതമാനവും സര്‍ക്കാര്‍ മേഖലയിൽ 1.8 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. ഈ വര്‍ഷം രണ്ടാം പാദത്തെ അപേക്ഷിച്ച് മൂന്നാം പാദത്തില്‍ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ 1.4 ശതമാനമാണ് വളര്‍ച്ച കൈവരിച്ചത്. എണ്ണ മേഖല 3.1 ശതമാനവും സര്‍ക്കാര്‍ മേഖല 0.7 ശതമാനവും എണ്ണ ഇതര മേഖല 0.6 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തിയതായും അതോറിറ്റി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



