Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, April 26
    Breaking:
    • അറിവിന്റെ ഏകാന്ത പഥികൻ: ജ്ഞാനത്തിന്റെ വൻ കടൽ, മുനി നാരായണ പ്രസാദിന് പ്രണാമം
    • അമേരിക്കൻ പ്രതിനിധികളുടെ പാകിസ്താൻ സന്ദർശനം ട്രംപ് റദ്ദാക്കി; ചർച്ചകൾ ഫോണിലൂടെയാകാമെന്ന് നിർദ്ദേശം
    • സംസ്ഥാന-കേന്ദ്ര സർക്കാരുകൾ ജനാധിപത്യത്തെ അട്ടിമറിക്കുന്നു: ജിദ്ദ തിരൂരങ്ങാടി മണ്ഡലം കെ.എം.സി.സി
    • ജിദ്ദയിൽ ജീവൻരക്ഷാ പരിശീലനവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു
    • ഈത്തപ്പഴ കയറ്റുമതിയിൽ റെക്കോർഡ് നേട്ടവുമായി സൗദി അറേബ്യ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    യു.എന്‍ ഏജന്‍സി റിപ്പോര്‍ട്ട് സ്വാഗതം ചെയ്ത് സൗദി അറേബ്യ

    ബഷീർ ചുള്ളിയോട്By ബഷീർ ചുള്ളിയോട്25/04/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    യു.എന്‍ റിലീഫ് ആന്റ് വര്‍ക്‌സ് ഏജന്‍സി ഫോര്‍ ഫലസ്തീന്‍ റെഫ്യൂജീസ് പ്രവര്‍ത്തകന്‍ ഗാസയില്‍.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – ഫലസ്തീന്‍ അഭയാര്‍ഥികളുടെ ക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന യു.എന്‍ റിലീഫ് ഏജന്‍സിയുടെ (യു.എന്‍ റിലീഫ് ആന്റ് വര്‍ക്‌സ് ഏജന്‍സി ഫോര്‍ ഫലസ്തീന്‍ റെഫ്യൂജീസ്) പ്രവര്‍ത്തനത്തെ കുറിച്ച സ്വതന്ത്ര സമിതി റിപ്പോര്‍ട്ട് സൗദി അറേബ്യ സ്വാഗതം ചെയ്തു. ഫലസ്തീന്‍ ജനതയുടെ ദുരിതാശ്വാസ, മാനുഷിക, വികസന ശ്രമങ്ങളെ പിന്തുണക്കുന്നതില്‍ യു.എന്‍ ഏജന്‍സിയുടെ പ്രധാന പങ്ക് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടിനെ സൗദി അറേബ്യ പിന്തുണക്കുന്നതായി സൗദി വിദേശ മന്ത്രാലയം പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും ഇസ്രായില്‍ തുടര്‍ച്ചയായി ലംഘിക്കുന്ന പശ്ചാത്തലത്തില്‍ ഫലസ്തീന്‍ അഭയാര്‍ഥികളുടെ ദുരിതങ്ങള്‍ ലഘൂകരിക്കാനും അഭയാര്‍ഥികള്‍ക്കുള്ള എല്ലാതരം പിന്തുണയുടെയും സുസ്ഥിരതയും ഫലപ്രാപ്തിയും ഉറപ്പാക്കാനും യു.എന്‍ റിലീഫ് ഏജന്‍സിയോടുള്ള ദാതാക്കളുടെ പ്രതിബദ്ധത പ്രധാനമാണെന്നും സൗദി വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
    ഗാസയില്‍ ഹമാസിനെ സഹായിക്കുന്നതായി ആരോപിച്ച് യു.എന്‍ റിലീഫ് ഏജന്‍സിയെ തകര്‍ക്കാന്‍ ഇസ്രായിലും ചില പശ്ചാത്യ രാജ്യങ്ങളും കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായി ഏതാനും പ്രധാന പശ്ചാത്യ രാജ്യങ്ങള്‍ യു.എന്‍ ഏജന്‍സിക്കുള്ള ധനസഹായങ്ങള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. യു.എന്‍ ഏജന്‍സി പിരിച്ചുവിടണമെന്ന് ലോക വേദികളിലെല്ലാം ഇസ്രായില്‍ ശക്തമായി ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. ഇസ്രായിലിന്റെ ആക്രമണങ്ങളില്‍ ഡസന്‍ കണക്കിന് യു.എന്‍ റിലീഫ് ഏജന്‍സി ജീവനക്കാര്‍ കൊല്ലപ്പെടുകയും ചെയ്തു.
    ഫലസ്തീനികളുടെ ദുരിതങ്ങള്‍ ലഘൂകരിക്കാനും ഫലസ്തീനികള്‍ക്ക് റിലീഫ് വസ്തുക്കള്‍ എത്തിക്കാനും യു.എന്‍ റിലീഫ് ഏജന്‍സിയുടെ പ്രവര്‍ത്തനം തുടരേണ്ടത് അത്യന്താപേക്ഷിതമാണ് എന്ന നിലപാടാണ് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനും യു.എന്‍ റിലീഫ് ഏജന്‍സിയെ ശക്തിയുക്തം പിന്തുണക്കുന്ന അറബ്, ഇസ്‌ലാമിക് രാജ്യങ്ങള്‍ക്കുമുള്ളത്. എതിര്‍പ്പുകള്‍ രൂക്ഷമായ പശ്ചാത്തലത്തിലാണ് യു.എന്‍ റിലീഫ് ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സ്വതന്ത്ര സമിതി വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    അറിവിന്റെ ഏകാന്ത പഥികൻ: ജ്ഞാനത്തിന്റെ വൻ കടൽ, മുനി നാരായണ പ്രസാദിന് പ്രണാമം
    25/04/2026
    അമേരിക്കൻ പ്രതിനിധികളുടെ പാകിസ്താൻ സന്ദർശനം ട്രംപ് റദ്ദാക്കി; ചർച്ചകൾ ഫോണിലൂടെയാകാമെന്ന് നിർദ്ദേശം
    25/04/2026
    സംസ്ഥാന-കേന്ദ്ര സർക്കാരുകൾ ജനാധിപത്യത്തെ അട്ടിമറിക്കുന്നു: ജിദ്ദ തിരൂരങ്ങാടി മണ്ഡലം കെ.എം.സി.സി
    25/04/2026
    ജിദ്ദയിൽ ജീവൻരക്ഷാ പരിശീലനവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു
    25/04/2026
    ഈത്തപ്പഴ കയറ്റുമതിയിൽ റെക്കോർഡ് നേട്ടവുമായി സൗദി അറേബ്യ
    25/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version