Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, May 16
    Breaking:
    • കഞ്ചാവ് കേസ് പ്രതിയുടെ ഫോണിൽ ഞെട്ടിപ്പിക്കുന്ന പീഡന ദൃശ്യങ്ങളും
    • റിയാദ് ഫാമിലി കോൺഫറൻസ് മെയ് 23-ന്, സ്വാഗത സംഘം രൂപീകരിച്ചു
    • ഈ പതിനൊന്ന് അടയാളങ്ങൾ നിങ്ങളിലുണ്ടോ, ഉണ്ടെങ്കിൽ നിങ്ങളൊരു യഥാർത്ഥ പ്രതിഭയാണ്
    • പ്രവാസി ദമ്മാം റീജീയണലിന് പുതിയ പ്രസിഡൻറ്
    • ഹൈദരലി തങ്ങൾ അക്കാദമിയിൽ സൗജന്യ ഐ.എ.എസ്, ഐ.പി.എസ് പരിശീലനം; ഇപ്പോൾ അപേക്ഷിക്കാം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    സൗദിയില്‍ പുതിയ സന്ദര്‍ശക വിസ കാലാവധി പരിശോധിക്കുക; ശ്രദ്ധിച്ചില്ലെങ്കില്‍ നടപടി നേരിടേണ്ടിവരും

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം29/03/2025 Saudi Arabia Gulf Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    jawazath saudi arabia
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: സൗദി അറേബ്യയില്‍ സന്ദര്‍ശക വിസകളിലെത്തിയവര്‍ വിസ കാലാവധി നിർബന്ധമായും സർക്കാർ സേവനങ്ങൾ നൽകുന്ന അബ്ഷിർ പ്ലാറ്റ്ഫോമിൽ പരിശോധിക്കണം. അബ്ഷിറിൽ ഏത് ദിവസം വരെ വിസക്ക് കാലാവധിയുണ്ടോ, അത്രയും ദിവസം മാത്രമേ സൗദിയിൽ തങ്ങാനാകൂ. മൾട്ടിപ്പിൾ സന്ദർശക വിസയാണ് ലഭിക്കുന്നതെങ്കിലും ഏതു വിസയും നിലവിൽ ഒരു മാസം മാത്രമാണ് അടിക്കുന്നത്. ഈ കാലാവധി എത്ര വരെയുണ്ട് എന്ന കാര്യം അബ്ഷിറിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഈ കാലാവധി അവസാനിക്കുന്നതിന് മുമ്പ് മടങ്ങണമെന്നും അല്ലെങ്കില്‍ പിഴയും നാടുകടത്തലുമടക്കമുള്ള ശിക്ഷാനടപടികള്‍ നേരിടേണ്ടിവരുമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് ഓര്‍മ്മിപ്പിച്ചു. പുതിയ സന്ദര്‍ശക വിസക്കാര്‍ക്ക് ഇപ്പോള്‍ ഒരു മാസം ലഭിക്കുന്ന സാഹചര്യത്തിലാണ് ഈ ഓര്‍മ്മപ്പെടുത്തല്‍. വിസ അനുവദിച്ച സ്പോൺസറുടെ അബ്ഷിറാണ് പരിശോധിക്കേണ്ടത്.

    കഴിഞ്ഞ ഫെബ്രുവരി 19ന് ശേഷം സ്റ്റാമ്പ് ചെയ്ത മള്‍ട്ടിപ്ള്‍ സന്ദര്‍ശക വിസകള്‍ക്ക് ഏപ്രില്‍ 13 വരെ മാത്രമേ വിസ പേജില്‍ കാലാവധിയുള്ളൂ. എന്നാല്‍ അത്തരം വിസയിലുള്ളവര്‍ സൗദിയിലെത്തിയാല്‍ അന്നുമുതല്‍ ഒരു മാസമാണ് അബ്ശിറില്‍ കാലാവധി ലഭിക്കുന്നത്. ഈ കാലാവധിയാണ് അവസാന തിയ്യതിയായി കണക്കാക്കുക. നിശ്ചിത തിയ്യതിക്ക് ഒരാഴ്ചക്കുള്ളില്‍ പുതുക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അവര്‍ സൗദിയില്‍ നിന്ന്് തിരിച്ചുപോകേണ്ടിവരും. മള്‍ട്ടിപ്ള്‍ വിസയാണ് ലഭിച്ചിരുന്നതെങ്കിലും നാട്ടിലെ വിസ സര്‍വീസ് കേന്ദ്രങ്ങളില്‍ സ്റ്റാമ്പ് ചെയ്തപ്പോള്‍ ഒരു മാസത്തെ സിംഗിള്‍ എന്‍ട്രി വിസയാണ് ലഭിച്ചിരിക്കുന്നത് എന്നതാണ് ഇതിന് കാരണം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സൗദി വിദേശകാര്യമന്ത്രാലയം അനുവദിച്ച മള്‍ട്ടിപ്ള്‍ ഫാമിലി സന്ദര്‍ശ വിസകള്‍ 30 ദിവസത്തേക്കുള്ള സിംഗിള്‍ എന്‍ട്രിയായി ഏപ്രില്‍ 14ന് മുമ്പ് മടങ്ങണമെന്ന നിബന്ധനയോടെയാണ് ഫെബ്രുവരി 19 മുതല്‍ സൗദി കോണ്‍സുലേറ്റ് സ്റ്റാമ്പ് ചെയ്ത് നല്‍കുന്നത്. ഇതാദ്യമായാണ് മള്‍ട്ടിപ്ള്‍ സന്ദര്‍ശക വിസകള്‍ സിംഗിള്‍ എന്‍ട്രിയായി സ്റ്റാമ്പ് ചെയ്തുവരുന്നത്. ഫെബ്രുവരി 19 മുതലാണ് സൗദി അറേബ്യയില്‍ മള്‍ട്ടിപ്ള്‍ എന്‍ട്രി സന്ദര്‍ശക വിസകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത്. അന്നു മുതല്‍ ഏതാനും ആഴ്ചകള്‍ ഇന്ത്യയടക്കമുള്ള 13 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് 30 ദിവസം താമസിക്കാവുന്ന 30 ദിവസത്തേക്കുള്ള സിംഗിള്‍ എന്‍ട്രിയാണ് അനുവദിച്ചത്. ഇതിനിടയില്‍ മള്‍ട്ടിപ്ള്‍ എന്‍ട്രി പുനഃസ്ഥാപിച്ചെങ്കിലും ഈ രാജ്യങ്ങളിലെ വിസ സര്‍വീസ് കേന്ദ്രങ്ങളായ വിഎഫ്എസ് താശീര്‍ ഓഫീസുകളില്‍ വിസ സേവനത്തിന് അപേക്ഷിക്കുമ്പോള്‍ മള്‍ട്ടിപ്ള്‍ വിസകള്‍ സ്വീകരിച്ചിരുന്നില്ല. മള്‍ട്ടിപ്ള്‍ എന്‍ട്രിക്ക് പകരം എല്ലാവര്‍ക്കും 30 ദിവസത്തേക്കുള്ള സിംഗിള്‍ എന്‍ട്രിയാണ് നല്‍കിയിരുന്നത്. അഥവാ സൗദിയില്‍ നിന്ന് മള്‍ട്ടിപ്ള്‍ എന്‍ട്രിയാണ് ലഭിച്ചതെങ്കിലും നാട്ടില്‍ അത് 30 ദിവസത്തേക്കുള്ള സിംഗിള്‍ എന്‍ട്രി വിസയായാണ് സ്റ്റാമ്പ് ചെയ്തിരുന്നത്. മിക്കവരുടെയും പാസ്‌പോര്‍ട്ടുകളില്‍ വിസയുടെ വാലിഡിറ്റി ഏപ്രില്‍ 13 എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇവര്‍ക്ക് സൗദി അറേബ്യയിലെത്തിയാല്‍ പരമാവധി അബ്ശിറില്‍ കാണിക്കുന്ന തിയ്യതി ഒരു മാസമാണ്. അതേസമയം നേരത്തെ 90 ദിവസ താമസ കാലാവധിയില്‍ 365 ദിവസത്തെ സന്ദര്‍ശക വിസയില്‍ ഉള്ളവര്‍ക്ക് മൂന്നു മാസത്തേക്ക് ജവാസാത്ത് ഡയറക്ടറേറ്റ് ഇപ്പോഴും കാലാവധി ദീര്‍ഘിപ്പിച്ചുനല്‍കുന്നുണ്ട്. സന്ദര്‍ശക വിസയുടെ ഈ പ്രശ്‌നം കാരണം പലരും ഉംറ വിസയിലാണ് സൗദിയിലെത്തുന്നത്. ഉംറ വിസക്കാര്‍ ഏപ്രില്‍ 29നാണ് മടങ്ങേണ്ടത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Jawazat Saudi arabia single entry visa visa validity Visit Visa
    Latest News
    കഞ്ചാവ് കേസ് പ്രതിയുടെ ഫോണിൽ ഞെട്ടിപ്പിക്കുന്ന പീഡന ദൃശ്യങ്ങളും
    16/05/2025
    റിയാദ് ഫാമിലി കോൺഫറൻസ് മെയ് 23-ന്, സ്വാഗത സംഘം രൂപീകരിച്ചു
    16/05/2025
    ഈ പതിനൊന്ന് അടയാളങ്ങൾ നിങ്ങളിലുണ്ടോ, ഉണ്ടെങ്കിൽ നിങ്ങളൊരു യഥാർത്ഥ പ്രതിഭയാണ്
    16/05/2025
    പ്രവാസി ദമ്മാം റീജീയണലിന് പുതിയ പ്രസിഡൻറ്
    16/05/2025
    ഹൈദരലി തങ്ങൾ അക്കാദമിയിൽ സൗജന്യ ഐ.എ.എസ്, ഐ.പി.എസ് പരിശീലനം; ഇപ്പോൾ അപേക്ഷിക്കാം
    16/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.