ജിദ്ദ- കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി കലാ സാംസ്കാരികവേദി സംസ്കൃതി എം ടി അനുസമരണം സംഘടിപ്പിച്ചു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി ശിഹാബ് താമരക്കുളത്തിന്റെ അധ്യക്ഷതയിൽ സൗദി നാഷണൽ കെ.എം.സി.സി സെക്രട്ടറി നാസർ വെളിയംകോട് ഉദ്ഘാടനം ചെയ്തു. പ്രമുഖ എഴുത്തുകാരനും, മാധ്യമപ്രവർത്തകനുമായ ഹസൻ ചെറുപ്പ അനുസ്മരണ പ്രഭാഷണം നടത്തി.
ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് സി കെ റസാഖ് മാസ്റ്റർ, ട്രഷറർ വി.പി അബ്ദുറഹ്മാൻ, ഭാരവാഹികളായ നാസർ മച്ചിങ്ങൽ, അഷ്റഫ് താഴെക്കോട്, സുബൈർ വട്ടോളി, ലത്തീഫ് വയനാട്, എന്നിവർ സംസാരിച്ചു. സംസ്കൃതി കൺവീനർ ശിഹാബ് കണ്ണമംഗലം സ്വാഗതവും, സലീം മുണ്ടേരി നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group